പട്ടാമ്പി: മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം പറയുന്നു എന്ന പ്രമേയത്തിൽ നടക്കുന്ന എസ് വൈ എസ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഭാഗമായുള്ള പട്ടാമ്പി സോൺ വാർഷിക യൂത്ത് കൗൺസിൽ സമാപിച്ചു. വല്ലപ്പുഴ ചൂരക്കോട് ദാറു തൗഫീഖ് അൽ ഇസ്ലാമിയ്യ അക്കാദമിയിൽ നടന്ന കൗൺസിലിൽ സിദ്ധീഖ് സഖാഫി വല്ലപ്പുഴ അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഉമർ ഓങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് പാലക്കാട് ജില്ലാ പ്രസിഡണ്ട് എൻ കെ സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ അനുഗ്രഹ പ്രഭാഷണം നടത്തി. ഉസ്മാൻ സഖാഫി കൊഴിക്കോട്ടിരി ജനറൽ റിപ്പോർട്ടും യു എ റഷീദ് അസ്ഹരി പാലത്തറ ഗേറ്റ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
റിട്ടേണിംഗ് ഓഫീസർ അഷറഫ് അഹ്സനി ആനക്കര കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി ഭാരവാഹികളെ പ്രഖ്യാപിച്ചു. ശരീഫ് ചെറുപ്പുളശ്ശേരി, അബ്ദുൽ ജലീൽ അഹ്സനി ആലൂർ, യൂസുഫ് സഖാഫി വിളയൂർ, ഉമർ ലത്തീഫി കള്ളാടിപ്പറ്റ, മുഹമ്മദ് അലി സഅദി വല്ലപ്പുഴ , സൈതലവി കൊള്ളിപ്പറമ്പ്, സിദ്ദീഖ് മാസ്റ്റർ കൊടലൂർ, സൈനുദ്ദീൻ പൂവക്കോട്, ഹംസ മിസ്ബാഹി, താജുദ്ദീൻ സഖാഫി കാരക്കാട്, അഷ്റഫ് പട്ടാമ്പി സംസാരിച്ചു. ഹസൈനാർ അഹ്സനി കാരക്കാട് സ്വാഗതവും യു എ റഷീദ് അസ്ഹരി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ 2025-26
പ്രസിഡന്റ് ഉസ്മാൻ സഖാഫി കോഴിക്കോട്ടിരി, ജനറൽ സെക്രട്ടറി യുഎ റഷീദ് അസ്ഹരി പാലത്തറ ഗേറ്റ്, ഫിനാൻസ് സെക്രട്ടറി ഹസൈനാർ അഹ്സനി കാരക്കാട്. ഓർഗനൈസിംഗ് പ്രസിഡണ്ട് തൗഫീഖ് സഖാഫി ഷൊർണൂർ ഓർഗനൈസിംഗ് സെക്രട്ടറി ഫസൽ റഹ്മാൻ പട്ടാമ്പി, ദഅവാ പ്രസിഡണ്ട് കെ പി അബ്ദുൽ ഗഫാർ അഹ്സനി, ദഅവാ സെക്രട്ടറി താഹിർ ഓങ്ങല്ലൂർ, സാന്ത്വനം സെക്രട്ടറി മർസൂഖ് പൊയ്ലൂർ, സാംസ്കാരികം സെക്രട്ടറി അഡ്വ. കെ ടി ഹംസ സഖാഫി കൊഴിക്കോട്ടിരി സാമൂഹികം സെക്രട്ടറി നിസാമുദ്ദീൻ സഖാഫി പട്ടാമ്പി.ക്യാബിനറ്റ് അംഗങ്ങൾ സയ്യിദ് അബ്ദുൽ ബാസിത്ത് മുതുതല, മുഹമ്മദ് റാഫി ഫാളിലി പാലത്തറ ഗേറ്റ്, എം പി മുസ്തഫ വെസ്റ്റ് കൊടുമുണ്ട