തിരുവനന്തപുരം:  സംസ്ഥാനത്ത് കെഎസ്ആര്‍ടിസി വികസനത്തിന് 178.98 കോടി രൂപയും പുതിയ ബസ് വാങ്ങാന്‍ 107 കോടി രൂപയും നീക്കിവച്ചു.

ഹൈദ്രാബാദില്‍ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി രൂപ പ്രാഥമികമായി നീക്കിവച്ചു. ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 8.96 കോടി രൂപയും പൊന്‍മുടിയില്‍ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും നീക്കിവച്ചു

എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് കുടിശിക തീര്‍ത്തുവെന്ന് ധനമന്ത്രി അറിയിച്ചു. അടുത്ത ഗഡുവിന് പണം നീക്കിവച്ചതായും അദ്ദേഹം അറിയിച്ചു. സമഗ്ര ശിക്ഷ അഭിയാന് 20.5 കോടി നീക്കിവച്ചു. ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഗവേഷണ പഠനം നടത്തുന്ന മറ്റ് ഫെലോഷിപ്പുകള്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പതിനായിരം രൂപ നല്‍കുന്ന സിഎം റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ് പദ്ധതി ആരംഭിക്കും

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന് 21 കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍ തിയേറ്ററുകളില്‍ ഇ-ടിക്കറ്റ് സംവിധാനം ഉണ്ടാക്കാന്‍ 2 കോടി രൂപയും നീക്കിവച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *