തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ബജറ്റ് വിവരങ്ങളുടെ സംക്ഷിപ്ത വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിറ്റിസണ്‍ ബജറ്റ് ഈ വര്‍ഷം മുതല്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.
പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ 100 കോടി നീക്കിവെച്ചു. പഴഞ്ചന്‍ സര്‍ക്കാര്‍ വണ്ടികള്‍ മാറ്റുമെന്നും മന്ത്രി പറഞ്ഞു. തുഞ്ചന്‍ പറമ്പിന് സമീപം സ്മാരകത്തിന് 5 കോടി ബജറ്റില്‍ വകയിരുത്തി
സംസ്ഥാനത്ത് ഫിനാന്‍ഷ്യല്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും. ഫിനാന്‍ഷ്യല്‍ ലിറ്ററസി കോണ്‍ക്ലേവും സംഘടിപ്പിക്കും. ഇതിനായി രണ്ടുകോടി രൂപ അനുവദിച്ചു.
വന്യജീവി ആക്രമണം തടയാന്‍ 50 കോടിയുടെ പദ്ധതി ആരംഭിക്കും. തുഞ്ചന്‍ പറമ്പിന് സമീപം എംടിക്ക് സ്മാരകം നിര്‍മിക്കാന്‍ 5 കോടി നീക്കിവച്ചു.
സീ പ്ലെയിന്‍ ടൂറിസം പദ്ധതിക്ക് 20 കോടി രൂപയും വൈക്കം സ്മാരകത്തിന് 5 കോടി രൂപയും നെല്ല് വികസന പദ്ധതിയ്ക്ക് 15 കോടി രൂപയും നീക്കിവെക്കും.