ടെല്‍അവീവ്: പുരുഷന്‍മാരായ ഇസ്രായേലി ബന്ദികളെ ബലാത്സംഗം ചെയ്ത സ്വവര്‍ഗാനുരാഗികളായ സ്വന്തം പ്രവര്‍ത്തകരെ ഹമാസ് വധിച്ചതായി റിപ്പോര്‍ട്ട്.
ദി ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തടവില്‍ കഴിഞ്ഞിരുന്ന ചില പുരുഷന്മാരായ ഇസ്രായേലി ബന്ദികളെ ഹമാസ് ഭീകരര്‍ ബലാത്സംഗം ചെയ്തതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു
ഭീകര സംഘടനയുടെ ‘ധാര്‍മ്മിക പരിശോധനകളില്‍’ പരാജയപ്പെട്ട 94 ഹമാസ് ഭീകരരെയാണ് വധിച്ചത്. സ്വവര്‍ഗ ബന്ധങ്ങള്‍ പുലര്‍ത്തുക, മുന്‍പരിചയമില്ലാത്ത സ്ത്രീകളുമായി ബന്ധം കൂടുക, കുട്ടികളെ ബലാത്സംഗം ചെയ്യുക, പ്രകൃതിവിരുദ്ധ പീഡനം എന്നിവ അവരുടെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നു.
വധിക്കപ്പെട്ട മിക്ക ഹമാസ് അംഗങ്ങളും ഇന്റലിജന്‍സ്, സൈനിക, ആഭ്യന്തര മന്ത്രാലയങ്ങളുടെ ഭാഗമായിരുന്നു
ഗാസയില്‍ സ്വവര്‍ഗ ബന്ധങ്ങള്‍ നിയമവിരുദ്ധമാണ്. തടവ് ശിക്ഷയും മരണവും വരെ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റകൃത്യങ്ങളാണ് ഇവ.