മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് 10 -ാം വാർഡിലെ തുരുത്തിക്കര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവോണ മഹോത്സവത്തോട് അനുബന്ധിച്ച് 2025 ജനുവരി 29 ന് നടന്ന പ്രസാദ ഊട്ട് ഹരിത പ്രോട്ടോകോൾ പാലിച്ച്‌ നടത്തിയതിന് ക്ഷേത്രം ഭാരവാഹികൾക്ക് അനുമോദനം നൽകി.
പ്രസാദ ഊട്ടിന് ശേഷം ക്ഷേത്ര അങ്കണത്ത് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ലിജോ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നിയിൽ നിന്ന്  ക്ഷേത്രം രക്ഷാധികാരി പി.എസ്സ്. രവി നമ്പൂതിരിപ്പാട്,ക്ഷേത്രം പ്രസിഡൻ്റ് സുധ രാജേന്ദ്രൻ എന്നിവർ ചേർന്ന് അനുമോദനം ഏറ്റുവാങ്ങി. 
ക്ഷേത്രം സെക്രട്ടറി രഞ്ജിത്ത് ടി.കെ,ഗ്രാമ പഞ്ചായത്ത്  സെക്രട്ടറി ഷാജിമോൻ എൻ.എം, ഗ്രാമ പഞ്ചായത്ത് അകൗണ്ടൻ്റ് ജയരാജ് കെ.കെ.,ക്ഷേത്രം കമ്മിറ്റി അംഗം സിന്ധു പ്രകാശൻ,ലത ഗംഗാധരൻ ഹരികകർമ്മ സേന അംഗങ്ങളായ സിസി റെജി, തങ്കമണി എ.പി , ലീല കുട്ടപ്പൻഎന്നിവർ പങ്കെടുത്തു.
മാലിന്യമുക്ത നവ കേരളം പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രസാദ ഊട്ട് ഹരിത പ്രോട്ടോകോൾ പാലിച്ച്‌ നടത്തിയത്. സ്റ്റീൽ പ്ലേറ്റും ഗ്ലാസും ഉപയോഗിച്ചാണ് ആയിരത്തോളം  ആളുകൾക്ക് ഭക്ഷണം നൽകിയത്

By admin

Leave a Reply

Your email address will not be published. Required fields are marked *