കൊച്ചി : മധ്യവർഗത്തിൽ നിന്നുള്ള ഡിമാൻഡ് മന്ദഗതിയിലാകുന്നത് സംബ ന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് വ്യക്തിഗത ആദായനികുതി സ്ലാബുകൾ മുഴുവൻ ഈ ബജറ്റ് യുക്തിസഹമാക്കി. ഉറവിടത്തിൽ നിന്ന് കുറയ്ക്കുന്ന നികുതിയുടെ പരിധികൾ പരിഷ്കരിച്ചു. 
ഉയർന്ന  പണപ്പെരുപ്പവും കുറഞ്ഞ വരുമാന വളർച്ചയും മൂലമുള്ള വെല്ലുവിളികൾ നേരിട്ട മധ്യവർഗത്തിന്റെ ഉപഭോക്തൃ ഡിമാൻഡും സമ്പാദ്യവും ഇതുവഴി വർധിക്കാൻ സാധ്യതയുണ്ട് എന്ന് എച്ച്‌ഡിഎഫ്‌സി ബാങ്കിലെ പ്രിൻസിപ്പൽ ഇക്കണോമിസ്റ്റ്  സാക്ഷി ഗുപ്ത അഭിപ്രായപ്പെട്ടു
സാധാരണക്കാർക്കുള്ള ആനുകൂല്യങ്ങൾക്കപ്പുറം, “മൃദുസ് പർശം” എന്ന റെഗുലേറ്ററി സമീപനത്തിലൂടെ ബിസിനസ് ചെയ്യുന്നത് എളുപ്പം (ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്) മെച്ചപ്പെടുത്തുന്നതിലാണ് ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൃഷി, എംഎസ്എംഇകൾ, കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും വരും നാളുകളിൽ ഇന്ത്യയുടെ ശേഷീ വികസനത്തിൽ സ്വകാര്യ മേഖലയിൽ നിന്ന് കൂടുതൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് അടുത്ത അഞ്ച് വർഷത്തെ സാമ്പത്തിക ഉപായത്തിലൂടെ ലക്ഷ്യമിടുന്നത്.
2024-25 ബജറ്റ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ മൂലധ ന ചെലവ് എന്ന ലക്ഷ്യം വലിയ തോതിൽ മാറ്റമില്ലാതെ നിലനിർത്തു ന്ന സമയത്തു തന്നെ ഉപഭോഗം വർധിപ്പിക്കുന്നതിലേക്കാണ് ധനമന്ത്രിയുടെ ധനകാര്യ വൈദഗ്ധ്യം ആഭിമുഖ്യം കാണിക്കുന്നത്.
ബജറ്റ് നൽകുന്ന പ്രതി-ചാക്രിക മുന്നേറ്റം, 2025-26 ൽ 4.4% ധനക്കമ്മി ലക്ഷ്യമിടുന്ന അതിന്റെ വിശാലമായ സാമ്പത്തിക ഏകീകരണ തന്ത്രത്തിലാണ്. ആദായനികുതി മാറ്റങ്ങൾ കാരണം വരുമാനം നഷ്ടപ്പെടുന്നുണ്ടെങ്കിലും, 2025-26 ൽ ചെലവ് കുറയ്ക്കുന്നതിലൂടെയാണ് സാമ്പത്തിക ഏകീകരണം കൈവരിക്കാൻ ശ്രമിക്കുന്നത്

By admin

Leave a Reply

Your email address will not be published. Required fields are marked *