തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഐ.എന്‍.ടി.യു.സി. യൂണിയനുകളുടെ കൂട്ടായ്മയായ ടി.ഡി.എഫ്. നടത്തുന്ന പണിമുടക്കിനിടെ ബസുകള്‍ക്ക് കേടുപാടുണ്ടായ സംഭവം സമഗ്രമായി അന്വേഷിക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സംഭവത്തെ വളരെ ഗൗരവമായിട്ടാണ് കാണുന്നത്. കെ.എസ്.ആര്‍.ടി.സി. ജീവനക്കാരാണ് ബസുകളുടെ വയറിങ് നശിപ്പിച്ചതെങ്കില്‍ അവരെ പിരിച്ചുവിടും. കൊട്ടാരക്കരയിലെ എട്ടോളം ബസുകളുടെ വയറിങ്  നശിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പണിമുടക്കിനിടെ ബസുകള്‍ സര്‍വീസ് നടത്താതിരിക്കാനാണ് ഇങ്ങനെ ചെയ്തത്.
പണി മുടക്കാന്‍ ജീവനക്കാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍, പണി ചെയ്യുന്നവരെ തടസപ്പെടുത്തുന്നതും തൊഴിലിനോട് കൂറില്ലാതെ പെരുമാറുന്നതും മോശമാണ്. കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അതിനിടയില്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *