വിഴിഞ്ഞത്ത് വീണ്ടും നിയമവിരുദ്ധ മീൻപിടുത്തം; തീരത്ത് നിന്നും 6 കിലോമീറ്റർ ദൂരെ നിന്ന് ബോട്ട് പിടികൂടി
തിരുവനന്തപുരം: വിഴിഞ്ഞത്ത് വീണ്ടും നിയമവിരുദ്ധ മത്സ്യബന്ധനം. മത്സ്യബന്ധനത്തിനിടെ കൊല്ലം സ്വദേശിയുടെ ട്രോളർ ബോട്ട് മറൈൻ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു. വിഴിഞ്ഞത്ത് നിന്നും മറൈൻ ആംബുലസിൽ നടത്തിയ പട്രോളിംഗിനിടയിൽ വിഴിഞ്ഞം തീരത്ത് നിന്നും ആറ് കിലോമീറ്റർ ഉള്ളിൽ നിന്നാണ് ബോട്ട് പിടികൂടിയത്. കൊല്ലം സ്വദേശി ജോണി ഇമ്മാനുവൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ട്രോളർ ബോട്ടാണ് കസ്റ്റഡിയിൽ എടുത്തത്. തുടർ നടപടികൾ വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ സ്വീകരിക്കും.
ഇതിനിടെ മതിയായ രേഖകൾ ഇല്ലാതെ കേരള തീരത്ത് കറങ്ങിയ തമിഴ്നാട് ബോട്ടടക്കം കഴിഞ്ഞയാഴ്ചയും കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ കടലിൽ കറങ്ങിയ ബോട്ട് കോസ്റ്റ് ഗാർഡാണ് പിടികൂടിയത്. ജീവനക്കാരോട് രേഖകൾ ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നായിരുന്നു മറുപടി ഇതോടെയാണ് മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തത്. തൂത്തുക്കുടി സ്വദേശി സുമതിയുടെ ഉടമസ്ഥതയിലുള്ള ബോട്ട് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന് കൈമാറി.
ഇതോടൊപ്പം മത്സ്യബന്ധന യാനത്തിൽ വിദേശികളുമായി ഉല്ലാസയാത്ര നടത്തിയതിന് മറൈന്ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്ത അടിമലത്തുറ സ്വദേശിയുടെ ഉടമസ്ഥയിലുള്ള വള്ളവും, മുതലപ്പൊഴിയിൽ പട്രോളിങിനിടെ ഇടയിൽ മതിയായ രേഖകളില്ലാത്തതിനാൽ കസ്റ്റഡിയിലെടുത്ത ലോറൻസ് എന്ന വ്യക്തിയുടെ ഉടമസ്ഥയിലുള്ള തമിഴ്നാട് ബോട്ടിന് 90,000 രൂപ പിഴയും ഈടാക്കി. 50,000 രൂപയ്ക്ക് ബോട്ടിലുണ്ടായിരുന്ന മൽസ്യം ലേലം ചെയ്യുകയും ചെയ്തിരുന്നു.
Read More : ജീവൻ പോകുമെന്നുറഞ്ഞിട്ടും തിരിഞ്ഞ് നോക്കിയില്ല, ചോറ്റാനിക്കരയിലെ പെൺകുട്ടി മരിക്കാൻ കാരണം വൈദ്യസഹായം വൈകിയത്