ഡല്‍ഹി: 12 ലക്ഷം രൂപ വരെ ശമ്പളമുള്ള നികുതിദായകര്‍ പുതിയ നികുതി വ്യവസ്ഥയില്‍ നികുതി അടയ്‌ക്കേണ്ടതില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.

പുതിയ വ്യവസ്ഥയില്‍ താമസക്കാരായ വ്യക്തിക്ക് അവരുടെ മൊത്തം വരുമാനം 12,00,000 രൂപ വരെയാണെങ്കില്‍ നികുതി അടയ്ക്കാതിരിക്കാന്‍ റിബേറ്റ് വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്

പുതിയ നികുതി വ്യവസ്ഥയില്‍ നേരത്തെ നല്‍കിയിരുന്നതുപോലെ 12,00,000 രൂപയില്‍ കൂടുതലുള്ള വരുമാനത്തിനും മാര്‍ജിനല്‍ റിലീഫ് ബാധകമാണെന്ന് ബജറ്റ് രേഖയില്‍ പറയുന്നു.
ബജറ്റ് ഒറ്റനോട്ടത്തില്‍
ആദായനികുതി പരിധി ഉയര്‍ത്തി. 12 ലക്ഷം വരെ നികുതിയില്ലെന്ന് പ്രഖ്യാപനം.
വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയര്‍ത്തി.
ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തില്‍ ശിക്ഷാ നടപടികള്‍ ഉണ്ടാകില്ല
പുതിയ ആദായ നികുതി ബില്ലവതരിപ്പിക്കും. ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും. നടപടികള്‍ ലഘൂകരിക്കും. നികുതിദായകരുടെ സൗകര്യം പരിഗണിക്കും. 
നവീകരിച്ച ഇന്‍കം ടാക്സ് റിട്ടേണുകള്‍ നല്‍കാനുള്ള കാലാവധി നാല് വര്‍ഷമാക്കി.
മുതിര്‍ന്ന പൗരമാരുടെ ടിഡിഎസ് പരിധി ഉയര്‍ത്തി. പരിധി ഒരു ലക്ഷമാക്കി.
സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശ രഹിത വായ്പ അനുവദിക്കും.ന്മഇതിനായി ഒന്നര ലക്ഷം കോടി വകയിരുത്തും.ന്മ 
വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ. 
എഐ പഠനത്തിന് സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കുന്നതിനായി 500 കോടി വകമാറ്റും.

മൊബെല്‍ ഫോണ്‍ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി അറിയിച്ചു. ഇതോടെ ലിഥിയം അയണ്‍ ബാറ്ററികളുടെയും വില കുറയും

36 ജീവന്‍ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയെന്ന് ധനമന്ത്രി. 6 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് അനുവദിച്ചു.
ജലജീവന്‍ പദ്ധതിയുടെ വിഹിതം വര്‍ധിപ്പിച്ചു. പദ്ധതി 2028 വരെ നീട്ടി.
സ്വയം സഹായ സംഘങ്ങള്‍ക്ക് ഗ്രാമീണ്‍ ക്രെഡിറ്റ് കാര്‍ഡ്. ചെറുകിട വ്യാപാരികള്‍ക്ക് 5 ലക്ഷം രൂപയുടെ ക്രെഡിറ്റ് കാര്‍ഡ് നല്‍കും.
പി എം സ്വനിധി വഴി വഴിയോര കച്ചവടക്കാര്‍ക്ക് വായ്പാ സഹായം നല്‍കും.
മെഡിക്കല്‍ കോളേജുകളില്‍ പതിനായിരം സീറ്റുകള്‍ കൂടി. 
ബിഹാറില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ കൊണ്ടുവരും

ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്ന് പ്രഖ്യാപനം. ബിഹാറില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓന്‍ട്രപ്രനര്‍ഷിപ് ആന്‍ഡ് മാനേജ്മെന്റ് സ്ഥാപിക്കും

ബിഹാറിന് മഖാന ബോര്‍ഡ് പ്രഖ്യാപിച്ച് ധനമന്ത്രി. ഉത്പാദനം, മാര്‍ക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കര്‍ഷകരെ ശാക്തീകരിക്കുമെന്ന് പ്രഖ്യാപനം. സസ്യാഹാരികളുടെ പ്രോട്ടീന്‍ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്.
ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തില്‍ നിന്ന് നൂറ് ശതമാനമാക്കി. 
എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം. ഇതിനായി 500 കോടി രൂപ  വകയിരുത്തി.
കിസാന്‍ പദ്ധതികളില്‍ വായ്പ പരിധി ഉയര്‍ത്തുമെന്ന് പ്രഖ്യാപനം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി 3 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി. ചെറുകിട ഇടത്തരം മേഖലകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും ധാനമന്ത്രി. 5.7 കോടി രൂപ നീക്കി വയ്ക്കും.

കളിപ്പാട്ടങ്ങളുടെ ഗ്ലോബല്‍ ഹബ്ബായി ഇന്ത്യയെ മാറ്റും. തദ്ദേശീയ കളിപ്പാട്ട നിര്‍മ്മാണമേഖലെയെ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. മെയ്ഡ് ഇന്‍ ഇന്ത്യ ടാഗിന് പ്രചാരണം നല്‍കും

കേന്ദ്ര ബജറ്റില്‍ അങ്കണവാടികള്‍ക്കായി പ്രത്യേക പദ്ധതി. അമ്മമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കുമായിട്ടാണ് പോഷകാഹാര പദ്ധതി.
ഐഐടി പറ്റ്ന വികസിപ്പിക്കുമെന്ന് പ്രഖ്യാപനം.
ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരം ഒരുങ്ങും. ഹോം സ്റ്റേക്കായി മുദ്ര ലോണുകള്‍ നല്‍കും. സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കും. നിലവിലെ കേന്ദ്രങ്ങളിലെ സൗകര്യങ്ങളും ഉയര്‍ത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed