വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ശ്രമം; പ്രതിക്ക് തടവും പിഴയും

സുല്‍ത്താന്‍ബത്തേരി: വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാള്‍ക്ക് തടവും പിഴയും. തലപ്പുഴ പോരൂര്‍ യവനാര്‍കുളം ചന്ദ്രത്തില്‍ വീട്ടില്‍ സണ്ണി സി മാത്യു(63)വിനെയാണ് 10 വര്‍ഷം തടവിനും 54,000 രൂപ പിഴയടക്കാനും ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി. നമ്പ്യാര്‍ ശിക്ഷിച്ചത്. 

2021 ആഗസ്റ്റ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ശ്രമിക്കവെ പരാതിക്കാരി കുതറി ഓടി രക്ഷപ്പെടുകയായിരുന്നു. അന്നത്തെ തലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ആയിരുന്ന എം.വി പളനിയാണ് കേസില്‍ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. 

പൊലീസ് ഉദ്യോഗസ്ഥരായ പി.ജെ. ജിമ്മി, കെ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഓമന വര്‍ഗീസ് ഹാജരായി.

ട്യൂഷൻ ക്ലാസിനെത്തിയ 10ാം ക്ലാസുകാരിക്ക് പീഡനം; അധ്യാപകന് 10 വർഷം തടവും പിഴയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin