‘അദ്ദേഹം സ്വയം ഒരു മികച്ച ഗായകൻ എന്ന് വിളിക്കില്ല’ : റഹ്മാനെക്കുറിച്ച് സോനു നിഗം

മുംബൈ: സംഗീത സംവിധായകന്‍ എആർ റഹ്മാനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്നും നടത്താറുള്ള ഗായകനാണ് സോനു നിഗം. എആർ റഹ്മാൻ ഒരു വലിയ ഗായകനാണെന്ന് അദ്ദേഹം പോലും പറയില്ലെന്നാണ് ഒ2 ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ ബോളിവുഡ് ഗായകന്‍ പറയുന്നത്. 

“അദ്ദേഹം വളരെ പരിശീലനം നേടിയ ഗായകനല്ല, അദ്ദേഹത്തിന്‍റെ ശബ്ദം വളരെ മനോഹരമാണ്. അദ്ദേഹം സ്വയം ഒരു മികച്ച ഗായകൻ എന്ന് വിളിക്കില്ല, അതിനാൽ നമുക്ക് എന്ത് പറയാൻ കഴിയും? അദ്ദേഹത്തിന്‍റെ കഴിവ് വളരെ മനോഹരമാണെന്ന് അദ്ദേഹത്തിന് അറിയാം, പക്ഷേ അദ്ദേഹം ഒരു മികച്ച ഗായകനാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല” സോനു നിഗം പറഞ്ഞു 

അദ്ദേഹം ഒരു മികച്ച സംഗീതസംവിധായകനാണ്, അദ്ദേഹം എന്നും സംഗീതത്തോടൊപ്പമാണെന്നും. എപ്പോഴും സംഗീതത്തിനൊപ്പം സഞ്ചരിക്കുന്ന ഒരാളുടെ സ്വരം വിഷയമല്ലെന്നും സോനുനിഗം പറയുന്നു. 
എആർ റഹ്മാനെ കുറിച്ച് സോനു നിഗം ​​പറയുന്നത്. നേരത്തെ, റഹ്മാന്‍റെ അന്തർമുഖ സ്വഭാവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നേരത്തെ യുവരാജ് എന്ന സിനിമയുടെ പാശ്ചത്തലത്തില്‍ സോനു നിഗം പറഞ്ഞിരുന്നു.

അതേ അഭിമുഖത്തിൽ, സോനു നിഗം ​​റഹ്മാന്‍ സൃഷ്ടിപരമായ സ്വതന്ത്ര്യത്തെ അനുവദിക്കുന്ന സംഗീത സംവിധായകനാണ് എന്ന് തുറന്നു പറയുന്നു. ജോധാ അക്ബറിലെ ഗാനത്തിന്‍റെ ചില ഭാഗങ്ങളില്‍ ഞാന്‍ നടത്തിയ കൂട്ടിച്ചേര്‍ക്കലുകള്‍ അപ്പോള്‍ തന്നെ റഹ്മാന്‍ അംഗീകരിച്ചിട്ടുണ്ടെന്നും സോനു നിഗം പറഞ്ഞു.

എ ആർ റഹ്മാനും സോനു നിഗവും സത്രംഗി രേ (ദിൽ സെ), ആയോ രേ സഖി (വാട്ടര്‍) തുടങ്ങിയ ക്ലാസിക് ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. റഹ്മാന്‍റെ പല കണ്‍സേര്‍ട്ട് വേദികളിലും സോനു നിഗം പാടാറുണ്ട്. 

പൊൻമാൻ: ബേസിലിന്‍റെ അടുത്ത ഹിറ്റോ? വന്‍ അഭിപ്രായം, റിലീസ് ദിവസം നേടിയ കളക്ഷന്‍ ഇങ്ങനെ

സ്ക്വിഡ് ഗെയിം സീസൺ 3 റിലീസ് തീയതി പ്രഖ്യാപിച്ചു

By admin