കൊച്ചി: ഇന്ത്യൻ സ്ക്വിഡ് എന്ന കൂന്തലിനെക്കുറിച്ച് ഏറ്റവും പുതിയ കണ്ടെത്തലുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കൂന്തലിന്‍റെ ജനിതക പ്രത്യേകതകളാണ് സിഎംഎഫ്ആർഐ കണ്ടെത്തിയത്. മനുഷ്യരുമായുള്ള ജനിതകസാമ്യം, പരിണാമബന്ധങ്ങൾ എന്നിവയിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന നേട്ടമാണിത്. സമുദ്രശാസ്ത്രത്തിനപ്പുറം, ന്യൂറോ സയൻസ് ഉൾപ്പെടെയുള്ള മേഖലകൾക്ക് മുതൽകൂട്ടാകുന്നതാണ് പഠനമെന്നാണ് വിലയിരുത്തൽ. ബുദ്ധിശക്തി, മസ്തിഷ്ക വികസനം തുടങ്ങി മനുഷ്യരുടെ നാഡീവ്യവസ്ഥയുമായി സാമ്യമുള്ള കൂന്തലിന്‍റെ ജീൻ എക്സ്പ്രഷൻ മാതൃകകളാണ് സിഎംഎഫ്ആർഐ ഗവേഷകർ പഠനവിധേയമാക്കിയത്. സിഎംഎഫ്ആർഐയിലെ മറൈൻ ബയോട്കനോളജി, ഫിഷ് ന്യൂട്രീഷൻ ആൻഡ് ഹെൽത്ത് […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *