‘അമീന്റെ മുഖത്തു നോക്കാൻ ചമ്മലായിരുന്നു, പിന്നെ കാര്യം സീരിയസായി’: ഡയാന ഹമീദ്

കൊച്ചി: നിക്കാഹിനു ശേഷം വിശേഷങ്ങൾ പങ്കുവെച്ച് മിനിസ്ക്രീൻ താരങ്ങളായ ഡയാനയും അമീനും. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കോമഡി മാസ്റ്റേഴ്സിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. അമീന്‍ ഇന്നേവരെ ഡയാനയുടെ മുഖത്ത് നോക്കുന്നത് താന്‍ കണ്ടിട്ടില്ലെന്ന് ഷോയിലെ അംഗങ്ങളിലൊരാളായ നോബി പറഞ്ഞപ്പോൾ തങ്ങൾക്ക് പരസ്പരം നോക്കാനും സംസാരിക്കാനും ആദ്യമൊക്കെ ചമ്മലായിരുന്നു എന്നാണ് ഡയാന പ്രതികരിച്ചത്.

”ഒരു വര്‍ഷം മുൻപാണ് ഞാന്‍ അമീനെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത്. എന്‍റെ ബെസ്റ്റ് ഫ്രണ്ടായ ആതിര മാധവ് അമീന്‍ വര്‍ക്ക് ചെയ്യുന്ന സീരിയലില്‍ അഭിനയിച്ചിരുന്നു. അങ്ങനെ അവര്‍ സുഹൃത്തുക്കളായി. അവളാണ് എന്നോട് നിനക്ക് അമീനെ കല്യാണം കഴിച്ചുകൂടേ എന്ന് ചോദിച്ചത്. നല്ല പയ്യന്‍മാരെ കണ്ടാല്‍ എന്നോട് ഇങ്ങനെ ചോദിക്കുന്ന സ്വഭാവം അവൾക്കുണ്ട്. എന്നോട് ചോദിച്ച അതേ ചോദ്യം അവൾ അമീനോടും ചോദിച്ചിരുന്നു. 

അതിന് ശേഷം അമീനും ഞാനും ഒരു ഷോയില്‍ ഒന്നിച്ചുണ്ടായിരുന്നു. ആ സമയത്ത് ഭയങ്കര ചമ്മലായിരുന്നു ഞങ്ങള്‍ക്ക്. എനിക്ക് കല്യാണം ആലോചിച്ച പയ്യന്‍ എന്ന ലേബലില്‍ അമീനെ നോക്കാനേ മടിയായിരുന്നു. ഞങ്ങള്‍ രണ്ടറ്റത്തൊക്കെ മാറിയായിരുന്നു നില്‍ക്കാറ്. പിന്നെയാണ് ഞങ്ങള്‍ ആതിര പറഞ്ഞ കാര്യം സീരിയസായി എടുത്തൂടേ എന്ന് ആലോചിച്ചത്”, ഡയാന പറഞ്ഞു. നമുക്കൊന്ന് മീറ്റ് ചെയ്താലോ എന്ന് ആദ്യം ചോദിച്ചത് അമീൻ ആയിരുന്നു എന്നും ഡയാന കൂട്ടിച്ചേർത്തു.

നാല് വര്‍ഷം മുന്‍പ് ശ്വേത ചേച്ചി (ശ്വേത മേനോൻ) തന്റെ കല്യാണം നോക്കി തുടങ്ങിയതാണെന്നും അമീൻ പറഞ്ഞു. ”ഫീല്‍ഡില്‍ എനിക്ക് വേണ്ടി കല്യാണം ആലോചിച്ചത് ചേച്ചിയാണ്. ഷോ കാണാനൊക്കെ ആളുകള്‍ വരുമ്പോള്‍ ഏതെങ്കിലും നല്ല കുട്ടികളുണ്ടെങ്കില്‍ അമീനെ ബന്ധപ്പെടണം എന്നൊക്കെ പറയാറുണ്ടായിരുന്നു”,  ചേച്ചി അവിടെ അമീന് കല്യാണം ആലോചിക്കുമ്പോള്‍ തങ്ങള്‍ ഇവിടെ ഡയാനയ്ക്ക് പ്രൊപ്പോസല്‍സ് നോക്കുന്നുണ്ടായിരുന്നു എന്നായിരുന്നു ഡയാനയുടെ സുഹൃത്തും സഹപ്രവർത്തയുമായ ശ്രീവിദ്യ മുല്ലച്ചേരി പ്രതികരിച്ചത്.

‘ഈ സമയത്ത് അവളെ കെയര്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം’; ഡയാനയുടെ വിവാഹ വിശേഷങ്ങളുമായി ആതിര

‘ഇത് വിനോദിന്റെ ആയിഷ അല്ല, ഞങ്ങളുടെ ആയിഷ ഇങ്ങനല്ല’; ഇഷ തൽവാറിനെ കണ്ട് ഞെട്ടി മലയാളികൾ

By admin

You missed