സ്വര്‍ണത്തിന്‍റെ തീരുവ കുറയ്ക്കണം; ബജറ്റില്‍ നിര്‍ദേശം വേണമെന്ന് വ്യാപാരമേഖല
ഇത്തവണത്തെ ബജറ്റിലും ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ സ്വര്‍ണാഭരണ നിര്‍മ്മാതാക്കള്‍. കഴിഞ്ഞ വര്‍ഷം ജൂലൈ 23 ന് അവതരിപ്പിച്ച ബജറ്റില്‍ സ്വര്‍ണ്ണത്തിന്‍റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചിരുന്നു. അപ്രതീക്ഷിതമായി സ്വര്‍ണ്ണത്തിന്‍റെ ഇറക്കുമതി കഴിഞ്ഞവര്‍ഷം കുറച്ചതോടെ സ്വര്‍ണാഭരണ മേഖലയിലെ കമ്പനികളുടെ ഓഹരി വിലയും കുത്തനെ വര്‍ദ്ധിച്ചിരുന്നു. ഇത്തവണ ഇറക്കുമതി തീരുവ ആറ് ശതമാനത്തില്‍ നിന്നും 3 ശതമാനം ആയി കുറയ്ക്കണമെന്നാണ് ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍റെ ആവശ്യം. കഴിഞ്ഞ ബജറ്റില്‍ തീരുവ കുറച്ചതോടെ കല്യാണ്‍ ജ്വല്ലേഴ്സ്, പിസി ജ്വല്ലേഴ്സ്, ഗോള്‍ഡിയം ഇന്‍റര്‍നാഷണല്‍, തങ്കമയില്‍ ജ്വല്ലറി, മോട്ടിസണ്‍സ് ജ്വല്ലേഴ്സ്, സ്കൈ ഗോള്‍ഡ് തുടങ്ങിയ പ്രമുഖ ആഭരണ കമ്പനികളുടെ ഓഹരികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ 167 ശതമാനം വരെ ഉയര്‍ന്നു.
രാജ്യത്തെ സ്വര്‍ണാഭരണ വിപണിയെ ശക്തമാക്കുന്നതിന് ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചത്. .ഇറക്കുമതി തീരുവ 3 ശതമാനമായി കുറയ്ക്കുന്നത് ഇന്ത്യയുടെ ആഭരണ കയറ്റുമതിയെ ആഗോളതലത്തില്‍ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുമെന്ന് ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. ഇത് ആഭരണ മേഖലയ്ക്ക് ഗുണം ചെയ്യും . കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം കിട്ടിയാല്‍ അത് ആഭരണങ്ങളാക്കി മാറ്റി കയറ്റുമതി ചെയ്യുന്നതിലൂടെ സ്വര്‍ണാഭരണം, രത്ന വ്യവസായ മേഖലക്ക് നേട്ടം ഉണ്ടാകുമെന്ന വിലയിരുത്തലിലായിരുന്നു ധനമന്ത്രി സ്വര്‍ണത്തിന്‍റെ തീരുവ കുറച്ചത്.
ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഇഎംഐആയി സ്വര്‍ണ്ണ, വെള്ളി ആഭരണങ്ങള്‍ വാങ്ങുന്നതിന് 2013-ല്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്നും സ്വര്‍ണാഭരണവ്യവസായ മേഖല ആവശ്യപ്പെടുന്നുണ്ട്..സ്വര്‍ണ്ണ വില തുടര്‍ച്ചയായി ഉയരുന്ന സാഹചര്യത്തില്‍, ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഭാരമായി മാറിക്കൊണ്ടിരിക്കുന്ന ജിഎസ്ടിയില്‍ നികുതി ഇളവ് നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്.ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണ ഉപഭോക്താവ് എന്ന നിലയില്‍, ഇന്ത്യയുടെ ആവശ്യകതയുടെ ഭൂരിഭാഗവും നിറവേറ്റുന്നതിന് ഇറക്കുമതിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.