മൂന്ന് മാസമായി ശമ്പളമില്ല, മുഹമ്മദന്‍സ് കോച്ച് ചെര്‍ണിഷോവ് രാജിവച്ചു! ഫിഫയ്ക്ക് പരാതി

കൊല്‍ക്കത്ത: ഐ എസ് എല്‍ ക്ലബ്, മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിന്റെ കോച്ച് ആന്ദ്രേ ചെര്‍ണിഷോവ് രാജിവച്ചു. മൂന്ന് മാസമായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നാണ് റഷ്യന്‍ കോച്ചിന്റെ രാജി. കഴിഞ്ഞ സീസണില്‍ മുഹമ്മദന്‍സിനെ ഐ ലീഗ് ചാംപ്യന്‍മാരാക്കിയ പരിശീലനാകനാണ് ആന്ദ്രേ. ഇതോടെയാണ് മുഹമ്മദന്‍സ് ഐ എസ് എല്ലിലേക്ക് സ്ഥാനക്കയറ്റം നേടിയത്. മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിനാല്‍ മുഹമ്മദന്‍സുമായുള്ള കരാര്‍ അവസാനിപ്പിക്കുകയാണെന്നും കരിയറിലെ ഏറ്റവും ദുഷ്‌കരമായ തീരുമാനം എടുക്കേണ്ടിവന്നതില്‍ വിഷമമുണ്ടെന്നും ആന്ദ്രേ പറഞ്ഞു. ശമ്പളം മുടങ്ങിയതിനെതിരെ റഷ്യന്‍ കോച്ച് ഫിഫയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ദ്രേ രാജിവച്ചതോടെ സഹപരിശീലകന്‍ മെഹറാജുദ്ദീന്‍ വാദുവിനെ മുഹമ്മദന്‍സ് താല്‍ക്കാലിക കോച്ചായി നിയമിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ തുടര്‍ച്ചയായ രണ്ടാം എവേ മത്സരത്തിന്. സീസണിലെ 19-ാം മത്സരത്തില്‍, ചെന്നൈയിന്‍ എഫ് സി ആണ് എതിരാളികള്‍. ചെന്നൈയില്‍ രാത്രി ഏഴരയ്ക്ക് മത്സരം തുടങ്ങും. പ്ലേ ഓഫിലേക്കുള്ള വഴി അടയാതിരിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ മതിയാകൂ. 18 കളിക്കൊടുവില്‍ 21 പോയിന്റുമായി നിലവില്‍ എട്ടാമതാണ് കൊമ്പന്മാര്‍. മലയാളി പരിശീലകന്‍ പുരുഷോത്തമന് കീഴില്‍ പ്രകടനം മെച്ചപ്പെട്ടെങ്കിലും വ്യക്തിഗത പിഴവുകള്‍ ഇപ്പോഴും ടീമിന് പ്രശ്‌നം. 

മഞ്ഞക്കാര്‍ഡുകള്‍ കാരണം ഫ്രെഡ്ഡിക്ക് മത്സരം നഷ്ടമാകുമെന്നതിനാല്‍ ആദ്യ ഇലവനില്‍ മാറ്റം ഉറപ്പ്. മൂന്ന് തുടര്‍തോല്‍വികളുടെ ഭാരത്തില്‍ ഇറങ്ങിയ ഈസ്റ്റ് ബംഗാളിന് ജയം സമ്മാനിച്ച ശേഷമാണ് ബ്ലാസറ്റേഴ്‌സ് ചെന്നൈയിലെത്തിയത്. ചെന്നൈയിന്‍ എഫ് സിയാകട്ടെ അവസാന 5 കളിയില്‍ ഒന്നില്‍പോലും ജയിച്ചിട്ടുമില്ല. ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് മറീന മച്ചാന്‍മാരുടെ കൂടാരത്തിലേക്ക് മാറിയ പ്രീതം കോട്ടല്‍ റൈറ്റ് ബാക്കായി പ്രതീക്ഷിക്കാം.

38-ാം വയസില്‍ ഇരട്ട സെഞ്ചുറി! ശ്രീലങ്കന്‍ മണ്ണില്‍ റെക്കോഡിട്ട് ഉസ്മാന്‍ ഖവാജ, ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക്

ചെന്നൈയിന്‍ എഫ് സിക്കെതിരായ ഇന്നത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന് നിലനില്‍പിന്റെ പോരാട്ടമാണെന്ന് മലയാളികോച്ച് പുരുഷോത്തമന്‍ വ്യക്തമാക്കി. ചെന്നൈയില്‍ ഇതുവരെ ജയിക്കാനായിട്ടില്ലെന്ന ചരിത്രം തിരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പുരുഷോത്തമന്‍ പറഞ്ഞു.

By admin