38-ാം വയസില്‍ ഇരട്ട സെഞ്ചുറി! ശ്രീലങ്കന്‍ മണ്ണില്‍ റെക്കോഡിട്ട് ഉസ്മാന്‍ ഖവാജ, ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക്
ഗാലെ: ശ്രീലങ്കന്‍ മണ്ണില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരമായി താരമായി ഉസ്മാന്‍ ഖവാജ. ഗാലെ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിത്തില്‍ പുരോഗമിക്കുന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ 204 റണ്‍സുമായി താരം ക്രീസിലുണ്ട്. 28കാരനായ ഖവാജയുടെ ആദ്യ ഇരട്ടെ സെഞ്ചുറി കൂടിയാണിത്. 33 ഇന്നിംഗ്‌സുകള്‍ക്ക് ശേഷമാണ് ഖവാജ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു സെഞ്ചുറി കണ്ടെത്തുന്നത്. ഇരട്ട സെഞ്ചുറി നേടുന്ന പ്രായമേറിയ രണ്ടാമത്തെ ഓസ്‌ട്രേലിയക്കാരന്‍ കൂടിയാണ് ഖവാജ. ഡോണ്‍ ബ്രോഡ്മാന്‍ 39-ാം വയസില്‍ ഡബില്‍ സെഞ്ചുറി നേടിയിട്ടുണ്ട്. 298 പന്തുകള്‍ നേരിട്ട താരം ഇതുവരെ ഒരു സിക്‌സും 16 ഫോറും നേടിയിട്ടുണ്ട്. ജോഷ് ഇന്‍ഗ്ലിസാണ് (44) അദ്ദേത്തിന് കൂട്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നിന് 475 എന്ന ശക്തമായ നിലയിലാണ് ഓസീസ്. 141 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്തിന്റെ വിക്കറ്റ് മാത്രമാണ് ഇന്ന് ഓസീസിന് നഷ്ടമായത്.
രണ്ടിന് 330 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസീസിന് ഇന്ന് സ്മിത്തിന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ഖവാജയ്‌ക്കൊപ്പം 266 റണ്‍സ് ചേര്‍ത്ത ശേഷമാണ് സ്മിത്ത് മടങ്ങുന്നത്. ജെഫ്രി വാര്‍ഡര്‍സേയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. 251 പന്തുകള്‍ നേരിട്ട ഓസീസ് താല്‍കാലിക ക്യാപ്റ്റന്‍ രണ്ട് സിക്‌സും 12 ഫോറും നേടി. പിന്നാലെ ക്രീസിലെത്തിയ ജോഷ് ഇന്‍ഗ്ലിസും ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്തു. ഓപ്പണറായി ഇറങ്ങിയ ട്രാവിസ് ഹെഡിന്റെയും മാര്‍നസ് ലാബുഷെയ്‌നിന്റെയും വിക്കറ്റുകള്‍ ഓസീസിന് ആദ്യദിനം നഷ്ടമായിരുന്നു. ആദ്യ ദിനം ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടതിനൊപ്പം 35-ാം സെഞ്ചുറി പൂര്‍ത്തിയാക്കാനും സ്മിത്തിന് സാധിച്ചിരുന്നു.
First Double hundred for Usman khawaja 🥰👏💪 #SLvsAUS pic.twitter.com/ZGBvJhLA60
— SamiUllah🇵🇰 (@Sami169143) January 30, 2025
സച്ചിന്‍ ബേബിയും പുറത്ത്! രഞ്ജിയില്‍ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച; ആദ്യ സെഷന്‍ ബിഹാറെടുത്തു
ടോസ് നേടി ക്രീസിലിറങ്ങിയ ഓസീസിന് പുതിയ ഓപ്പണര്‍ ട്രാവിസ് ഹെഡ് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഏകദിനശൈലിയില്‍ ബാറ്റുവീശിയ ഹെഡ് 40 പന്തില്‍ 10 ഫോറും ഒരു സിക്‌സും പറത്തി 57 റണ്‍സെടുത്തപ്പോള്‍ ഓപ്പണിംഗ് വിക്കറ്റില്‍ ഹെഡ്-ഖവാജ സഖ്യം 14.3 ഓവറില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. ഹെഡ് മടങ്ങിയശേഷം ക്രീസിലെത്തിയ മാര്‍നസ് ലാബുഷെയ്‌നിന് ഫോമിലാവാന്‍ കഴിഞ്ഞില്ല. 50 പന്തില്‍ 20 റണ്‍സെടുത്ത ലാബുഷെയ്‌നിനെ വാന്‍ഡര്‍സെയുടെ പന്തില്‍ ധനഞ്ജയ ഡിസില്‍വ ക്യാച്ചെടുത്ത് പുറത്താക്കുമ്പോള്‍ ഓസീസ് സ്‌കോര്‍ 135ല്‍ എത്തിയതെ ഉണ്ടായിരുന്നുള്ളു. മൂന്നാം വിക്കറ്റില്‍ ക്രീസില്‍ ഒരുമിച്ച ഖവാജയയും സ്മിത്തും ചേര്‍ന്ന് ഓസീസിനെ സുരക്ഷിത സ്‌കോറിലേക്ക് നയിച്ചു.