എന്‍റെ സിനിമ യൂട്യൂബില്‍ റിലീസ് ചെയ്താലും സന്തോഷം, കാരണം വിശദീകരിച്ച് ആമീര്‍ ഖാന്‍റെ മകന്‍ ജുനൈദ്
മുംബൈ: ആദ്യ ചിത്രമായ മഹാരാജയിലൂടെ പ്രശംസ നേടിയ നടനാണ് ജുനൈദ് ഖാൻ. സൂപ്പര്‍താരം ആമീര്‍ ഖാന്‍റെ പുത്രനായ ജുനൈദ് ഇപ്പോള്‍ തന്‍റെ ആദ്യത്തെ തീയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ലൗയാപ് എന്ന റൊമാന്റിക് കോമഡിയുമായാണ് ജുനൈദ് എത്തുന്നത്. തമിഴ് ഹിറ്റ് ചിത്രമായ ലവ് ടുഡേയുടെ റീമേക്കാണ് ചിത്രം. ഖുഷി കപൂർ ചിത്രത്തില്‍ നായികയാണ്.
ഇപ്പോള്‍ ആദ്യത്തെ ചിത്രം ഒടിടി റിലീസാണ് എന്നതും പുതിയ ചിത്രം തീയറ്റര്‍ റിലീസ് എന്ന നിലയിലും വലിയ മാറ്റമൊന്നും നടനെന്ന നിലയില്‍ തനിക്ക് തോന്നുന്നില്ലെന്നാണ് താരം ഹിന്ദുസ്ഥാന്‍ ടൈംസിനോട് വിശദീകരിക്കുന്നത്.
ഒടിടിയില്‍ ആയാലും തീയറ്ററില്‍ ആയാലും ചിത്രം റിലീസ് ചെയ്യുന്നതില്‍ വലിയ വ്യത്യാസമില്ലെന്നാണ് താരം പറയുന്നത്. “രണ്ട് പ്ലാറ്റ്ഫോം തമ്മില്‍ വലിയ വ്യത്യാസം എനിക്ക് തോന്നുന്നില്ല. സിനിമ സിനിമ തന്നെയാണ്, അവയെല്ലാം നമുക്ക് വളരെ പ്രിയപ്പെട്ടവയാണ്. ചിത്രം എങ്ങനെ ഏറ്റവും നല്ല രീതിയിൽ വിതരണം ചെയ്യണമെന്നതുപോലുള്ള കാര്യങ്ങൾ ഞാന്‍ അതിന്‍റെ പാട്ടിന് വിടുന്നു. ഞാൻ ഒരു നടൻ മാത്രമാണ്. എന്‍റെ ഒരു വര്‍ക്ക് ജനം കാണണം എന്നതാണ് എന്‍റെ ആഗ്രഹം അതിനായി അത് ഫ്രീയായി യൂട്യൂബില്‍ ഇടാനും എനിക്ക് പറ്റുന്ന സാഹചര്യത്തില്‍ ഞാന്‍ തയ്യാറാണ്” ജുനൈദ് പറയുന്നു.
എന്തിന് ഫ്രീയായി യൂട്യൂബ് വഴി നല്‍കണം എന്ന ചോദ്യത്തിന് ജുനൈദ് പറഞ്ഞ മറുപടി അത് പരാമവധി ആളുകളിലേക്ക് എത്തണം എന്നാണ്. എന്നാല്‍ ഇത് തന്‍റെ അഭിപ്രായമാണെന്നും. ഒരോ ചിത്രത്തിനും എവിടെ റിലീസ് ചെയ്യണം ആളുകള്‍ എങ്ങനെ കാണണം എന്ന് തീരുമാനിക്കുന്നവര്‍ ഉണ്ടെന്നും ജുനൈദ് ചൂണ്ടികാട്ടി.
ഒടിടിയാണോ, തീയറ്ററാണോ നല്ലത് എന്നത് ഒരിക്കലും ഒരു നടനോട് ചോദിക്കേണ്ട ചോദ്യമല്ലെന്നും. അത് പ്രൊഡ്യൂസറോ വിതരണക്കാരനോ നേരിടേണ്ട ചോദ്യമാണെന്നും ജുനൈദ് പറഞ്ഞു.
ലൗടുഡേ നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്മെന്‍റ് ലൗയാപ് നിര്‍മ്മാണ പങ്കാളികളാണ്. അദ്വേത് ചന്ദന്‍ ആണ് ലൗയാപ് സംവിധാനം ചെയ്യുന്നത്. 2025 ഫെബ്രുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പാകിസ്ഥാൻ നടനുമായി പ്രണയത്തില്‍; മൂന്നാം വിവാഹം ഉടനെന്ന് രാഖി സാവന്ത്
തേരേ ഇഷ്‌ക് മേയിൽ ധനുഷിൻ്റെ നായികയായി കൃതി സനോൻ – ടീസര്‍ പുറത്ത്