ഇന്നത്തെ സമൂഹത്തില്‍ ജാതീയമായ വേര്‍തിരിവ് ഇല്ലെന്നും അതിനാല്‍ അത്തരം കഥകള്‍ സിനിമയില്‍ അവതരിപ്പിക്കേണ്ടതില്ലെന്നും സംവിധായകന്‍ ഗൗതം വസുദേവ് മേനോന്‍. സംവിധായകനായുള്ള മലയാളത്തിലെ അരങ്ങേറ്റചിത്രം ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സിന്‍റെ റിലീസിനോടനുബന്ധിച്ച് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗതം മേനോന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഈ ഭാഗം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
“ആ സിനിമകളുടെ പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ജാതി അടക്കമുള്ള വിഷയങ്ങളുടെ പേരില്‍ മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്ന ചിത്രങ്ങള്‍.. അത് (ജാതിപരമായ വേര്‍തിരിവ്) ഇന്ന് ഇല്ലെന്ന് മനസിലാക്കിയിട്ട് അത്തരം കഥകള്‍ പറയാന്‍ എണ്‍പതുകളും തൊണ്ണൂറുകളും പശ്ചാത്തലമാക്കുകയാണ്. അത്ര നല്ല പ്രവണതയല്ല അതെന്നാണ് എന്‍റെ അഭിപ്രായം. അത്തരം കഥകള്‍ ഇനിയും പറയേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അത്തരം കഥകള്‍ ഇന്നത്തെ കാലം പശ്ചാത്തമാക്കി ചെയ്യാന്‍ സാധിക്കില്ല. അതിനാലാണ് പഴയ കാലം പശ്ചാത്തലമാക്കുന്നത്. ഇന്ന് നടക്കുന്ന കഥ എന്ന തരത്തില്‍ അതേ ഫീലോടെ അത്തരം ചിത്രങ്ങള്‍ ചെയ്യാനാവില്ല. അത്തരം സിനിമകള്‍ ആര്‍ക്കും ആവശ്യമില്ല”, ഗൗതം മേനോന്‍ പറയുന്നു.
തമിഴ് സിനിമയില്‍ ജാതിരാഷ്ട്രീയം ശക്തമായി പറയുന്ന സിനിമകള്‍ സമീപവര്‍ഷങ്ങളില്‍ എത്തിയിരുന്നു. പാ രഞ്ജിത്ത്, വെട്രിമാരന്‍ അടക്കമുള്ള യുവസംവിധായകരുടെ ഒരു നിരയാണ് അത്തരം സിനിമകളുടെ പതാകാവാഹകര്‍. എന്നാല്‍ ജാതി രാഷ്ട്രീയം പറയുന്ന സിനിമകള്‍ കൂടുതലായി വരുന്നതോടെ പ്രേക്ഷകര്‍ തിയറ്ററില്‍ നിന്ന് അകലുന്നുവെന്ന ഒരു ചര്‍ച്ച അവിടുത്തെ പ്രേക്ഷകര്‍ക്കിടയില്‍ സമീപകാലത്ത് ഉയര്‍ന്നിട്ടുണ്ട്. സമീപകാല മലയാള സിനിമ നേടുന്ന വിജയം വിലയിരുത്തവെ സിനിമ ചര്‍ച്ച ചെയ്യുന്ന തമിഴ് യുട്യൂബേഴ്സും ഈ വിഷയം പലപ്പോഴും പറയാറുണ്ട്.
ALSO READ : ഇത് ‘അമ്പാന്‍’ തന്നെയോ! പ്രണയനായകനായി സജിന്‍ ഗോപു, ‘പൈങ്കിളി’യിലെ പാട്ടെത്തി