കോട്ടയം: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ കോട്ടയം ജില്ലയിലെ കാർഷിക സ്ഥിതി വിവരശേഖരണവുമായി ബന്ധപ്പെട്ട ഇഎആർഎഎസ് സർവേയുടെ ജില്ലാതല പരിശീലന പരിപാടി കോട്ടയം ഐഎംഎ ഹാളിൽ നടത്തി. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. 
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ പി.ആർ. ശ്രീലേഖ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ ആർ. സുദർശ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി. അനിൽകുമാർ, കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.പി. ശോഭ, എൻ.എസ്.ഒ. സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ എ.പി. അശ്വതി എന്നിവർ പ്രസംഗിച്ചു.  

By admin

Leave a Reply

Your email address will not be published. Required fields are marked *