173 യാത്രക്കാരുമായി പോകേണ്ട ദുബൈ വിമാനം റദ്ദാക്കി, മണിക്കൂറുകളുടെ കാത്തിരിപ്പ്; വിമാനത്താവളത്തിൽ പ്രതിഷേധം

നെടുമ്പാശ്ശേരി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് അപ്രതീക്ഷിതമായി വിമാനം റദ്ദാക്കിയതോടെ വലഞ്ഞ് യാത്രക്കാര്‍. കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ്ജെറ്റ് വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കിയത്. തിങ്കളാഴ്ച രാത്രി 11. 20ന് പുറപ്പെടേണ്ട വിമാനം ചൊവ്വാഴ്ച രാവിലെ ആയിട്ടും പുറപ്പെട്ടില്ല.

നെടുമ്പോശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് വിമാനം പുറപ്പെടുമെന്ന് ആദ്യം അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ മറ്റ് വിമാനങ്ങളില്‍ പകരം ടിക്കറ്റെടുക്കാതെ യാത്രക്കാര്‍ കാത്തിരുന്നു. എന്നാല്‍ പിന്നീടാണ് വിമാനം ചൊവ്വാഴ്ച രാത്രി 8.30ന് മാത്രമെ പുറപ്പെടൂ എന്ന് യാത്രക്കാരെ അറിയിച്ചത്. ഇതോടെ പ്രകോപിതരായ യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം ഉണ്ടാക്കി. 173 യാത്രക്കാരാണ് വിമാനത്തില്‍ പോകാന്‍ കാത്തിരുന്നത്. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ വൈകിയതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു. തകരാര്‍ പരിഹരിച്ച് ഇന്നലെ രാത്രി വൈകിയാണ് വിമാനം ദുബൈയിലേക്ക് പറന്നത്. 

Read Also –  സൗജന്യമായി ലഭിച്ച ടിക്കറ്റിലൊളിച്ച ഭാഗ്യം, പരിശ്രമം വെറുതെയായില്ല; പ്രവാസിയുടെ കയ്യിലെത്തുക കോടികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin