കാഞ്ഞിരമറ്റം:  കാഞ്ഞിരമറ്റം സെൻറ്.ഇഗ്നേഷ്യസ് ഹൈസ്ക്കൂൾ  പവർ സേവിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൈദ്യുതി ഉപഭോഗം വീടുകളിൽ കുറക്കുന്ന വിദ്യാർഥികൾക്കാണ് ഊർജ സ്‌നേഹി അവാർഡുകൾ  സമ്മാനിച്ചത്.ആമ്പല്ലൂർ കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർ ഷാജു പി മാത്യു അവാർഡുകൾ സമ്മാനിച്ചു. ഒരു അധ്യയനവർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികളാണ് ഊർജ്ജ ക്ലബ്ബ് ആസൂത്രണം ചെയ്തത്.

ജലവിതാന സൂചിക സ്ഥാപിക്കൽ , എൽഇഡി ബൾബ് നിർമ്മാണം,ഫോർമാറ്റ് തയ്യാറാക്കി വൈദ്യുത ഉപയോഗം രേഖപ്പെടുത്തുന്ന പ്രവർത്തനം,വൈദ്യുതി ബില്ല് ശേഖരിക്കൽ  എന്നിവ അവയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ ചിലതാണ്. സ്കൂൾ മാനേജർ അഡ്വക്കേറ്റ് ജോർജ് വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ പ്രസിഡണ്ട് റഫീഖ് കെ എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരമറ്റം അപ്പൂസ് ഇലക്ട്രിക്കൽസ് ഉടമ പ്രകാശൻ കെ വി കുട്ടികൾക്കുള്ള അവാർഡുകളും മധുരവും സ്പോൺസർ ചെയ്തു. സൈന സൂസൻ ബിനോയ്, ജനീറ്റ  സൂസൻ ജയ് ,ഇ വാൻ കുര്യാക്കോസ് നിജി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഹെഡ്മിസ്ട്രസ് പ്രീമ എം പോൾ,  വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ജയാ സി എബ്രഹാം,റബീന ഏലിയാസ്, ജെറി അഗസ്റ്റിൻ, നോബി വർഗീസ് ,പ്രകാശൻ കെ വി, സീഡ് കോർഡിനേറ്റർ ജീവ ജോൺ കെ തുടങ്ങിയവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ് പ്രീമ എം പോൾ,  വിഎച്ച്എസ്ഇ വിഭാഗം ഫീൽഡ് ടെക്നീഷ്യൻ ആൻഡ് എയർകണ്ടീഷൻ ഡിപ്പാർട്ട്മെൻറ് അധ്യാപകരായ ജെറീ അഗസ്റ്റിൻ, നോബി വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.
വിദ്യാർത്ഥികളും രക്ഷകർത്താക്കളും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.രക്ഷകർത്താക്കളെ പ്രതിനിധീകരിച്ച് ജെസ്സി ബിനോയ് പ്രസ്തുത പരിപാടി ഭവനങ്ങളിൽ വൈദ്യുത ഉപയോഗം ഗണ്യമായി കുറയ്ക്കുവാൻ സഹായിച്ചു എന്ന് സാക്ഷ്യപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *