റോഡരികിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ കൂട്ടയടി; സംഘർഷത്തിലെത്തിയത് കൂട്ടത്തിലൊരാളുടെ മൊബൈൽഫോൺ മോഷണം പോയത്

കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ പട്ടാപ്പകല്‍ കൂട്ടയടി. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരു സ്ത്രീയും അഞ്ച് പുരുഷന്‍മാരും ഉള്‍പ്പെട്ട സംഘം തമ്മിലടിച്ചത്. കല്ലാച്ചിയില്‍ സംസ്ഥാന പാതക്ക് സമീപം എസ്ബിഐക്ക് മുന്‍പില്‍ വച്ചാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്.

ബംഗാള്‍ സ്വദേശികള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. കല്ലാച്ചി മാര്‍ക്കറ്റിലെ ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്ന തൊഴിലാളിയുമായി ആദ്യം ഒരു സ്ത്രീയും ഭര്‍ത്താവും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നീട് കയ്യാങ്കളിയില്‍ അവസാനിക്കുകയുമായിരുന്നു. സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതി ഇറച്ചിക്കടയിലെ ജീവനക്കാരനെ ചെരുപ്പൂരി അടിക്കുന്നതും തുടര്‍ന്ന കൂട്ട അടി നടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് നാട്ടുകാര്‍ ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

Read also: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കരിമരുന്ന് സൂക്ഷിച്ചിരുന്ന രണ്ടു ബോട്ടുകൾക്ക് തീപിടിച്ചു, മൂന്ന് പേർക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin