കൊച്ചി: ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ടീസർ കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ റിലീസ് ചെയ്തത്. മാര്‍ച്ച് 27ന് റിലീസാകുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ വീണ്ടും എബ്രഹാം ഖുറേഷിയായി എത്തും. വേദിയില്‍ ചിത്രത്തിന്റെ സംവിധായകന് പൃഥ്വിരാജിനെക്കുറിച്ചും ചിത്രത്തെക്കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
പൃഥ്വിരാജ് ക്രൂരനായ ഒരു സംവിധായകനാണ് എന്ന തമാശയോടെയാണ് മോഹന്‍ലാല്‍ തുടങ്ങിയത്. അഭിനേതാക്കളില്‍ നിന്നും എന്ത് വേണമെന്ന് അദ്ദേഹത്തിന് അറിയാം. അങ്ങനെയാണ് സിനിമ സംവിധാനം ചെയ്യേണ്ടത്. ഒരു സിനിമയില്‍ അഭിനേതാക്കള്‍ നന്നാവാന്‍ കാരണം സംവിധായകരാണ്. എന്റെ സംവിധായകരെ ഞാന്‍ വിശ്വസിക്കുന്നു. അഭിനേതാവ് എന്ന നിലയില്‍ പൃഥ്വിയില്‍ വിശ്വാസമുണ്ട്. അദ്ദേഹം ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളാകും.
ഒരു പാട് കഷ്ടപ്പാട് സഹിച്ചാണ് എമ്പുരാന് ഷൂട്ട് ചെയ്തത്. ഞാന്‍ സിനിമ കണ്ടു, നിങ്ങള്‍ കാണാന്‍ പോവുകയാണ്. പൃഥ്വിരാജിന്റെ നൂറ് ശതമാനം ഈ സിനിമയിലുണ്ട്. ഈ സിനിമയുടെ ചിത്രീകണത്തിനിടെ ആന്റണി പെരുമ്പാവൂര്‍ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ട്. നിര്‍മ്മാതാവിന്റെ വേദന എനിക്കറിയാം.
മോശം കാലവസ്ഥ കാരണം ഇന്ന് ഷൂട്ടിംഗില്ലെന്ന് പറയുമ്പോള്‍ നമ്മുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ഗുജറാത്തില്‍ അതാണ് സംഭവിച്ചത്. ഒരുപാട് ദിവസം വെറുതെയിരിക്കേണ്ടിവന്നു. പക്ഷെ യൂണിറ്റി ചെറുതായിരുന്നു. മുന്നൂറു നാനൂറ് പേരാണ് ഉണ്ടായിരുന്നത്. അതൊരു ചെറിയ യൂണിറ്റാണ്, ഇതൊരു ചെറിയ പടമാണ് – മോഹന്‍ലാല്‍ പറഞ്ഞു.
എമ്പുരാന് എപ്പോള്‍ വരുമെന്ന് പലരും തന്നോട് ചോദിക്കാറുണ്ടെന്നും. അത് ലൂസിഫര്‍ എന്ന സിനിമയുടെ മാജിക്കാണെന്നും. ആ മാജിക്ക് ഞങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞെന്നും. അതിന് മുരളിഗോപിയുടെ എഴുത്തിനോട് നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. തനിക്ക് ഈ ചിത്രത്തിന്റെ മൂന്നാംഭാഗത്തിന്റെ പേര് അറിയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ ലാല്‍ സാറിന് പേര് അറിയാമെന്നും, എന്നാല്‍ അത് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
‘എമ്പുരാനെക്കുറിച്ച് പറയുമ്പോള്‍ പോലും രോമാഞ്ചം’ : സുചിത്ര മോഹന്‍ലാലിന്റെ വാക്കുകള്‍ വൈറല്‍
‘അബ്രാം ഖുറേഷി ഈസ് ബാക്ക്’; എമ്പുരാൻ ആവേശത്തില്‍ മമ്മൂട്ടിയും, ഒപ്പം മറ്റ് താരങ്ങളും