തൃശൂർ: ബാംഗ്ലൂരിൽ നിന്നാണ് വില്പനയ്ക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. എറിയാട് സ്വദേശി അമ്പലത്ത് വീട്ടിൽ ഇബിനുൾ മുഹമ്മദ് (24),ചെന്ത്രാപ്പിന്നി സ്വദേശി കുടംപുളി വീട്ടിൽ നിഷിക്ക് (32) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിൽ നിന്നും 2.51ഗ്രാം എംഡിഎംഎയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുള്ള വാഹന പരിശോധനയിൽ വലപ്പാട് കോതകുളത്ത് വെച്ചാണ് പോലീസിന്റെയും ജില്ലാ ഡാൻസാഫിൻ്റെയും നേതൃത്വത്തിൽ ഇരുവരെയും പിടികൂടിയത്.പ്രതികളിൽ ഇബിനുൾ മുഹമ്മദ് 2022ൽ മതിലകം പോലീസ് സ്റ്റേഷൻ അടിപിടി കേസിൽ പ്രതിയാണ്.