കുറവിലങ്ങാട്:കുറവിലങ്ങാട് വെള്ളയിപ്പറമ്പില്‍ ജിയോ ബേബിയുടെ റബര്‍ തോട്ടത്തിലെ കയ്യാലയില്‍ ഉണ്ടായിരുന്നു ചിതല്‍ പുറ്റിനുള്ളില്‍ നിന്നും രണ്ടു വലിയ മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി.
കോട്ടയം സര്‍പ്പ ടീമിലെ കുറുപ്പന്തറ ജോമോന്‍ ശാരികയാണ് അവയെ റെസ്‌ക്യൂ ചെയ്തത്. റബ്ബര്‍ തോട്ടത്തിലൂടെ നടന്നു പോകുമ്പോള്‍ വീടിന് സമീപമുണ്ടായിരുന്ന കയ്യാലയിലെ ചിതല്‍പ്പുറ്റില്‍ നിന്നു തലനീട്ടി നില്‍ക്കുന്ന പാമ്പുകളെ കണ്ട ജിയോ പഞ്ചായത്ത് മെമ്പര്‍ ബേബി തൊണ്ടാക്കുഴിയുടെ നിര്‍ദേശപ്രകാരം കോട്ടയം സര്‍പ്പാ ടീമിലെ ജോമോനെ ബന്ധപ്പെടുകയും അദ്ദേഹം സ്ഥലത്തെത്തി രണ്ടു പേരുടെ സഹായത്തോടെ ചിതല്‍പ്പുറ്റ് പൊളിച്ച് അതില്‍ നിന്നും പാമ്പുകളെ റെസ്‌ക്യു ചെയ്യുകയായിരുന്നു.
ഈ ഇടയായി നിരവധി മൂര്‍ഖന്‍ പാമ്പുകളെയാണ് പിടി കൂടിയിട്ടുള്ളത്. ചൂട് കൂടുതലുള്ള സമയമായതിനാല്‍ ഇപ്പോള്‍ ഇതുപോലെയുള്ള ചിതന്‍ പുറ്റു വഴിയൊക്കെ പാമ്പുകളെ കാണാന്‍ സാധ്യത ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു.
പാമ്പുകളെ കണ്ടാല്‍ കോട്ടയം സര്‍പ്പയുടെ ഓഫീസിലെ – 0481 23 10412, 9847021726 എന്ന നമ്പറുകളിലോ റെസ്‌ക്യൂവര്‍ കുറുപ്പന്തറ ജോമോന്‍ ശാരികയുടെ 9447456774 എന്ന നമ്പറിലേ ബന്ധപ്പെടുക സര്‍പ്പ വോളണ്ടിയര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്