തിരുവനന്തപുരം: മഹാരാഷ്ട്ര സ്വദേശികളായ യുവതിയേയും യുവാവിനെയും തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും സഹോദരങ്ങളാണെന്ന് പോലീസ് പറയുന്നു. ദക്തായി കോന്തിബ ബമന്‍ (48), മുക്ത കോന്തിബ ബമന്‍ (45) എന്നിവരാണ് മരണപ്പെട്ടത്.സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരന്‍ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. ചികിത്സ ആവശ്യങ്ങള്‍ക്കായാണ് ഇവര്‍ കേരളത്തില്‍ എത്തിയത്.തമ്പാനൂര്‍ പോലീസ് സ്റ്റേഷന് എതിര്‍വശമുള്ള സ്വകാര്യ ഹോട്ടലില്‍ ആണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുരുഷനെ തൂങ്ങിമരിച്ച നിലയിലും സ്ത്രീയെ കിടക്കയില്‍ മരിച്ച നിലയിലും ആണ് കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തങ്ങള്‍ അനാഥരാണെന്നും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കരുതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.രാവിലെ എട്ട് മണിയോടെ ഹോട്ടല്‍ ജീവനക്കാര്‍ റൂമില്‍ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എട്ട് മണിക്ക് ചായയുമായി എത്തണമെന്ന് ഇവര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചു.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *