ഗാസിയാബാദ്: ഗാസിയാബാദില്‍ വീടിന് തീപിടിച്ച് നാലു മരണം. ലോനി കോട്വാലി പ്രദേശത്തെ കാഞ്ചന്‍ പാര്‍ക്ക് കോളനിയിലെ മൂന്ന് നില വീടിനാണ് തീപിടിച്ചത്. മൂന്നാം നിലയില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീയും മൂന്ന് കുട്ടികളും മറ്റ് നാല് പേരും തീയില്‍ അകപ്പെട്ടു.
വിവരമറിഞ്ഞ് എത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ മതില്‍ തകര്‍ത്ത് ഗുരുതരമായി പരിക്കേറ്റ മൂന്ന് കുട്ടികളെയും ഒരു സ്ത്രീയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നാലുപേരും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമെന്നാണ് സൂചന. നിലവില്‍ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.