ടെഹ്‌റാന്‍: ഇറാനിലെ ലഹരിവിമുക്തി കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റു. ഇറാനിലെ കാസ്പിയന്‍ കടല്‍ പ്രവിശ്യയായ ഗിലാനിലാണ് അപകടം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പരിക്കേറ്റവരെ ടെഹ്റാനില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ലാംഗ്റൂഡ് നഗരത്തിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 40 പേര്‍ക്ക് മാത്രം ഇടമുണ്ടായിരുന്ന കെട്ടിടത്തില്‍ നൂറിലധികം ആളുകളെയാണ് താമസിപ്പിച്ചിരുന്നത്.
യു.എന്‍. ഓഫീസ് ഓഫ് ഡ്രഗ്സ് ആന്‍ഡ് ക്രൈമിന്റെ കണക്കനുസരിച്ച് ലഹരി ആസക്തി ഗുരുതരമായ രാജ്യങ്ങളിലൊന്നാണ് ഇറാന്‍. യുവാക്കളില്‍ ലഹരി ഉപഭോഗം ക്രമാധീതമായി വര്‍ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലഹരി കടത്തു സംഘങ്ങളുടെ വിഹാരകേന്ദ്രം കൂടിയാണ് രാജ്യം.