കൊച്ചി:  കേരളാ ആര്‍ട്ട്സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജിലെ അന്താരാഷ്ട്ര പെര്‍ഫോമിങ് ആര്‍ട്ട്‌സ് ഫെസ്റ്റിവല്‍ ലോകമെമ്പാടുമുള്ള കലാകാരര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അതുല്യമായ അവസരമൊരുക്കുന്നു.

ഈ ഉല്‍സവം കേവലം നയനമനോഹരമായ കലാവിരുന്നു മാത്രമല്ല, കലയുടേയും കരവിരുതിന്‍റേയും ആഗോള ഭാഷയിലൂടെ ജനങ്ങളെ ബന്ധിപ്പിക്കുന്നൊരു യാത്ര കൂടിയാണ്.
 ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിര്‍മിച്ച സാംസ്ക്കാരിക മികവും ദൃശ്യഭംഗിയുമുള്ള ഈ വേദി സന്ദര്‍ശകര്‍ക്ക് ലോകോത്തര നിലവാരമുള്ള കലാ പ്രകടനങ്ങള്‍ ആസ്വദിക്കാനുള്ള അതുല്യമായ അവസരമാണൊരുക്കുന്നത്.
തിരുവനന്തപുരത്തെ കേരളാ ആര്‍ട്ട്സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജ് ആധുനിക കലയ്ക്കും വൈവിധ്യമാര്‍ന്ന സാംസ്ക്കാരിക ചര്‍ച്ചകള്‍ക്കുമുള്ള കേന്ദ്രമാകുന്നതിന് ഒപ്പം കേരളത്തിന്‍റെ പരമ്പരാഗത കരകൗശല വിദ്യയുടെ പ്രതീകം കൂടിയായി വര്‍ത്തിക്കും.
യുഎല്‍സിസിഎസ് ആവിഷ്ക്കരിച്ചു വികസിപ്പിച്ച ഈ വേദി ആധുനിക അടിസ്ഥാന സൗകര്യങ്ങളും കേരളത്തിന്‍റെ പുരാതന കലാപാരമ്പര്യങ്ങളും ഒത്തു ചേരുന്നതാണ്.
 സങ്കീര്‍ണമായ ഹാന്‍ഡ്‌ലൂമുകള്‍ മുതല്‍ ആകര്‍ഷകമായ കലാശില്‌പങ്ങളും പ്രകടനങ്ങളും വരെയുള്ളവ കേരളാ ആര്‍ട്ട്സ് ആന്‍റ് ക്രാഫ്റ്റ്‌സ് വില്ലേജിനെ ഓരോ സന്ദര്‍ശകരുടേയും പ്രിയപ്പെട്ട ഇടമാക്കി മാറ്റും.
വിശിഷ്ടാതിഥികളും സാംസ്ക്കാരിക നായകരും ഈ ഉല്‍സവത്തില്‍ പങ്കെടുക്കും.  കേരളാ ടൂറിസം സെക്രട്ടറി, ഡയറക്‌ടര്‍, ജയ ജയ്റ്റ്ലി, അനുമിത്ര ഘോഷ് ദസ്‌തിദാര്‍ തുടങ്ങിയവരും പങ്കെടുക്കുന്നു.
അന്താരാഷ്ട്ര കലാ രൂപങ്ങളുടെ വൈവിധ്യം അവതരിപ്പിക്കുക മാത്രമല്ല, സാംസ്ക്കാരിക വിനിമയത്തിന്‍റെ ആഴങ്ങളിലേക്കു ക്ഷണിക്കുക കൂടിയാണ് ഈ ഉല്‍സവം ചെയ്യുന്നത്.
കേരളാ ആര്‍ട്ട്സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജ്  ഈ ഉത്സവത്തിന് സവിശേഷമായ ഒരു പശ്ചാത്തലം നൽകുന്നു. മികച്ച രീതിയിൽ രൂപകൽപ്പന ചെയ്യപ്പെട്ട ഇടങ്ങൾക്ക് സാംസ്കാരിക അനുഭവം എങ്ങനെ മെച്ചപ്പെടുത്താൻ കഴിയുമെന്നതിന്‍റെ ഉത്തമ ഉദാഹരണവുമാണിത്.
കലയും സംസ്ക്കാരവും പരിപോഷിപ്പിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നതില്‍ യുഎല്‍സിസിഎസിനുള്ള പ്രതിബദ്ധത കൂടിയാണ് ഇവിടെ ദൃശ്യമാകുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *