ലണ്ടന്‍: മ്യൂസിയം തുരന്ന് മോഷ്ടാക്കള്‍ കവര്‍ന്നത് കോടികള്‍ വിലമതിക്കുന്ന അത്യപൂര്‍വ്വ സൈനിക പുരാവസ്തുക്കള്‍. ആദ്യകാലത്തെ സൈനികരുടെ ആയുധങ്ങളും മെഡലുകളും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പെയിന്റിംഗുകളുമാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബിട്ടനിലെ റോയല്‍ ലാന്‍സേഴ്സ് ആന്‍ഡ് നോട്ടിംഗ് ഹാംഷെയര്‍ യെമന്റി മ്യൂസിയത്തിലാണ് മോഷണം നടന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വ്വ വസ്തുക്കളാണ് മോഷ്ടിച്ചത്. മ്യൂസിയത്തിനുള്ളില്‍ കടക്കാനായി തുരങ്കം നിര്‍മിച്ചതായും കണ്ടെത്തി.
മ്യൂസിയത്തിന്റെ തറ വെട്ടിപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കയറിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. വെള്ളിയില്‍ തീര്‍ത്ത സൈനികര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും മോഷ്ടിച്ച വസ്തുക്കളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വളരെ ആസൂത്രിതമായാണ് മോഷണം നടത്തിയതെന്ന് അന്വേഷണത്തിനെത്തിയ ഡിറ്റക്ടീവുകള്‍ അറിയിച്ചു.