ഡല്‍ഹി: എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നല്‍കി. 50 ലക്ഷത്തോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ഇതിന് മുമ്പ് ഏഴ് ശമ്പള കമ്മീഷനുകള്‍ രൂപീകരിച്ചിട്ടുണ്ട്. അതിന്റെ പ്രധാന ലക്ഷ്യം സര്‍ക്കാര്‍ ശമ്പള ഘടന മെച്ചപ്പെടുത്തുകയും ജീവനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ്.
ആദ്യ ശമ്പള കമ്മീഷന്‍ 1946-1947 ലാണ് രൂപികരിച്ചത്. ശ്രീനിവാസ് വരദാചാര്യയായിരുന്നു ഇതിന്റെ പ്രസിഡന്റ്. അന്ന് കുറഞ്ഞ ശമ്പളം പ്രതിമാസം 55 രൂപയും പരമാവധി ശമ്പളം പ്രതിമാസം 2,000 രൂപയുമായിരുന്നു. 15 ലക്ഷം ജീവനക്കാരായിരുന്നു അന്നത്തെ ഗുണഭോക്താക്കള്‍
രണ്ടാം ശമ്പള കമ്മീഷന്‍ (1957-1959)ല്‍ രൂപീകരിച്ചു. ജഗന്നാഥദാസ് ആയിരുന്നു ചെയര്‍മാന്‍. സമ്പദ്വ്യ വസ്ഥയിലും ജീവിതച്ചെലവിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു പ്രധാന ശുപാര്‍ശ. കുറഞ്ഞ ശമ്പളം പ്രതിമാസം 80 രൂപയായിരുന്നു. 25 ലക്ഷം ജീവനക്കാരായിരുന്നു ഇതിന്റെ ഗുണഭോക്താക്കള്‍.
മൂന്നാം ശമ്പള കമ്മീഷന്‍ (1970-1973)
ചെയര്‍മാന്‍: രഘുബീര്‍ ദയാല്‍
പ്രധാന ശുപാര്‍ശകള്‍
പൊതുമേഖലയിലും സ്വകാര്യമേഖലയിലും ശമ്പള ബാലന്‍സിന് ഊന്നല്‍ശമ്പള ഘടനയിലെ അസമത്വം കുറയ്ക്കാന്‍ ശുപാര്‍ശ
കുറഞ്ഞ ശമ്പളം പ്രതിമാസം 185 രൂപഗുണഭോക്താവ്: 30 ലക്ഷം ജീവനക്കാര്‍
നാലാം ശമ്പള കമ്മീഷന്‍ (1983-1986)
ചെയര്‍മാന്‍: പി.എന്‍. സിംഗാള്‍
പ്രധാന ശുപാര്‍ശകള്‍
പെര്‍ഫോമന്‍സ് അധിഷ്ഠിത വേതന സമ്പ്രദായം നിലവില്‍ വന്നുകുറഞ്ഞ ശമ്പളം പ്രതിമാസം 750 രൂപ
ഗുണഭോക്താക്കള്‍: 35 ലക്ഷം ജീവനക്കാര്‍
അഞ്ചാം ശമ്പള കമ്മീഷന്‍ (1994-1997)
ചെയര്‍മാന്‍: ജസ്റ്റിസ് എസ്. രത്‌നവേല്‍ പാണ്ഡ്യന്‍
പ്രധാന ശുപാര്‍ശകള്‍
ശമ്പള സ്‌കെയിലുകളുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ദ്ദേശംസര്‍ക്കാര്‍ ജോലിസ്ഥലങ്ങളുടെ നവീകരണത്തിന് ഊന്നല്‍
കുറഞ്ഞ ശമ്പളം പ്രതിമാസം 2,550 രൂപഗുണഭോക്താക്കള്‍: 40 ലക്ഷം ജീവനക്കാര്‍
ആറാം ശമ്പള കമ്മീഷന്‍ (2006-2008)
ചെയര്‍മാന്‍: ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണന്‍
കുറഞ്ഞ ശമ്പളം: പ്രതിമാസം 7,000 രൂപപരമാവധി ശമ്പളം: പ്രതിമാസം 80,000 രൂപ
ഗുണഭോക്താക്കള്‍: 60 ലക്ഷം ജീവനക്കാര്‍
ഏഴാം ശമ്പള കമ്മീഷന്‍ (2014-2016)
ചെയര്‍മാന്‍: ജസ്റ്റിസ് എ.കെ. മാത്തൂര്‍
കുറഞ്ഞ ശമ്പളം പ്രതിമാസം 18,000 രൂപപ്രതിമാസം പരമാവധി ശമ്പളം 2,50,000 രൂപ
ഗുണഭോക്താക്കള്‍: ഒരു കോടിയിലധികം ജീവനക്കാരും പെന്‍ഷന്‍കാരും
എട്ടാം ശമ്പള കമ്മീഷന്‍ (2025)
പ്രഖ്യാപനം: ജനുവരി 16, 2025
എട്ടാം ശമ്പള കമ്മീഷന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും അലവന്‍സുകളും മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സമ്പദ്വ്യവസ്ഥയിലും നല്ല സ്വാധീനം ചെലുത്തും.