ചാലക്കുടി മലക്കപ്പാറ പാതയിൽ നടുറോഡിൽ നിലയുറപ്പിച്ച് മുറിവാലൻ, ഗതാഗത തടസം
ചാലക്കുടി: മലക്കപ്പാറ പാതയിൽ കാട്ടാനകൾ ഗാതഗതം തടസം സൃഷ്ടിക്കുന്നത് സാധാരണമാണ്. ഇത്തരമൊരു സംഭവത്തിൽ നടുറോഡിൽ നിലയുറപ്പിച്ച് മുറിവാലൻ. ചാലക്കുടി മലക്കപ്പാറ റൂട്ടിൽ പെരുമ്പാറക്കു സമീപമാണ് മുറിവാലൻ എന്ന് വിളിക്കുന്ന പിടിയാന റോഡിൽ നിലയുറപ്പിച്ചിരിക്കുന്നത്. ആന അവശനിലയിൽ ആണെന്ന് യാത്രക്കാർ പ്രതികരിക്കുന്നത്. വനം വകുപ്പു ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
അടിച്ച് ഫിറ്റായി കാലുപോലും നിലത്തുറയ്ക്കാതെ പൈലറ്റ്, കോക്പിറ്റ് പരിശോധനക്കിടെ അറസ്റ്റിലായി
ആനയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്. മേഖലയിൽ വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾക്ക് നേരെയും കാട്ടാന തിരിയുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കബാലി മേഖലയിൽ ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. മലക്കപ്പാറയ്ക്ക് സമീപം പത്തടിപ്പാലത്തിനരികെയാണ് കബാലി ഗതാഗതം തടസപ്പെടുത്തിയത്. മരവും പനയും റോഡിലേയ്ക്ക് മറിച്ചിട്ട കബാലി റോഡില്‍ നിലയുറപ്പിച്ചതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടിരുന്നു.