കണ്ടാൽ അസ്സല് ഷൂ, പക്ഷേ ഷൂ അല്ല, ഇതിന്റെ വിലയാണ് ശരിക്കും ഞെട്ടിക്കുക 

വ്യത്യസ്തമായ ഡിസൈനുകൾ കൊണ്ട് പലപ്പോഴും ബലൻസിയാഗയുടെ പ്രൊഡക്ടുകൾ നമ്മെ അമ്പരപ്പിക്കാറുണ്ട്. ഇതൊക്കെ ഒരു ഫാഷൻ ഉത്പന്നത്തിന് ചേരുന്ന ഡിസൈനാണോ എന്ന് പോലും നാം ചിന്തിച്ചു കാണും. ഇപ്പോഴിതാ, ഷൂ പോലെയുള്ള പുതിയ ഒരു ഉത്പ്പന്നമാണ് ശ്രദ്ധ നേടുന്നത്. 

ഷൂവിന്റെ ആകൃതിയിലുള്ള ഒരു ക്ലച്ചാണ് ഇത്. ഇതിന്റെ വില 1.6 ലക്ഷമാണ്. കറുത്ത നിറത്തിലുള്ള ഈ ക്ലച്ച് കണ്ടാൽ ശരിക്കും ഒരു ഹൈഹീൽ ഷൂ ആണെന്നേ പറയൂ. ‘വിമെൻസ് ഷൂ ക്ലച്ച് നൈഫ് ഇൻ ബ്ലാക്ക്’ (Women’s Shoe Clutch Knife in Black) എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 

ഡിജിറ്റൽ ക്രിയേറ്റർ ആയ വരുൺ ഗ്രോവർ ആണ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. അതോടെയാണ് ഇത് ശ്രദ്ധ നേടിയത്. ഇത് വിപ്ലവകരമായ ഒരു ഡിസൈനാണ് എന്നാണ് ​ഗ്രോവറിന്റെ അഭിപ്രായം. എന്നാൽ, ഇന്ത്യക്കാർക്ക് ചിലപ്പോൾ ഇതൊരു വെല്ലുവിളി ആകാൻ സാധ്യതയുണ്ട്. കാരണം, ഇന്ത്യക്കാർ പൊതുവെ ചെരിപ്പുകൾ പുസ്തകങ്ങളുടെ മുകളിലോ ടേബിളിലോ ഒന്നും വയ്ക്കാൻ സമ്മതിക്കുന്നവരല്ലല്ലോ. 

എന്തായാലും, ഈ വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. ബലൻസിയാഗ ഒരിക്കലും നമ്മെ നിരാശരാക്കാറില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. 

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by Varun Grover (@vgrover1000)

ഇതിന് മുമ്പും ഇതുപോലെ വിചിത്രമെന്ന് തോന്നുന്ന അനേകം ഡിസൈനുകൾ ബലൻസിയാഗ കൊണ്ടുവന്നിരുന്നു. ചിപ്സ് പാക്കറ്റ് പോലുള്ള ബാ​ഗുകൾ, ടേപ്പ് പോലുള്ള ബ്ലേസ്‍ലെറ്റ് ഒക്കെ ഇതിൽ പെടുന്നു. ഇതിനൊക്കെ തന്നെയും വലിയ വിലയാണ്. കണ്ടാൽ ശരിക്കും ഒരു ടേപ്പ് പോലെയിരിക്കുന്ന ബലൻസിയാഗയുടെ ബ്രേസ്‍ലെറ്റിൽ നിറയെ ബ്രാൻഡ് നെയിമും എഴുതിയിട്ടുണ്ടായിരുന്നു. അതിന്റെ വില ഏകദേശം 3 ലക്ഷം രൂപയായിരുന്നു. 

എന്റമ്മോ 3 ലക്ഷം രൂപയോ, കണ്ടാൽ വെറും ടേപ്പ് തന്നെ, വീണ്ടും ഫാഷൻ പ്രേമികളെ ഞെട്ടിച്ച് ബലെൻസിയാഗ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin

You missed