‘ജോലിയില്ലേ?’ ചോദ്യം കേട്ട് മടുത്തു, വീട്ടുകാരെയും നാട്ടുകാരെയും പറ്റിക്കാൻ പുതുവഴി തേടുന്നോ ചൈനയിലെ യുവാക്കൾ

ജോലിയില്ലാത്ത മനുഷ്യരെ നമ്മുടെ സമൂഹത്തിന് പുച്ഛമാണ്. എന്നാൽ, നമ്മുടെ രാജ്യത്ത് മാത്രമല്ല അത്. മറ്റ് പല രാജ്യങ്ങളിലും അങ്ങനെയുണ്ട് എന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ചൈനയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 

ചൈനയിൽ ജോലി ഇല്ലാത്ത യുവാക്കൾക്കുവേണ്ടി ഇപ്പോൾ വൈകുന്നേരം വരെ വന്നിരിക്കാൻ ഓഫീസ് മുറികൾ വാടകയ്ക്ക് കിട്ടും. എന്തിനേറെ പറയുന്നു, താനവിടെ ബോസാണ് എന്നുവരെ അഭിനയിക്കാനുള്ള സൗകര്യം ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. അങ്ങനെ ജോലിയില്ലേ എന്ന് ചോദിക്കുന്ന നാട്ടുകാരേയും വീട്ടുകാരേയും പറ്റിക്കാം. പ്രതിദിനം 30 യുവാൻ (350 രൂപവരെ) മുതൽ വാടകയ്ക്ക് ഇത്തരം സ്ഥലങ്ങൾ നൽകുന്നവരുണ്ടത്രെ. 

വടക്കൻ ചൈനയിലെ ഹെബെയ് പ്രവിശ്യയിൽ നിന്നുള്ള അത്തരത്തിലൊരു സേവനത്തിന്റെ പരസ്യത്തിൽ പറയുന്നത്, ദിവസവും 29.9 യുവാൻ ഈടാക്കുന്നതാണ് ഈ ഓഫീസ് എന്നാണ്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ഇവർ ഈ ഓഫീസ് വാടകയ്ക്ക് നൽകുക. ഉച്ചഭക്ഷണം ഉൾപ്പടെയാണ് സേവനം. ‘ഉച്ചഭക്ഷണം ഉൾപ്പടെ, രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ നിങ്ങൾക്ക് ഇവിടെ ‘ജോലി’ ചെയ്യാം, ദിവസം 29.9 യുവാൻ’ എന്നാണ് ഇതിന്റെ പരസ്യത്തിൽ പറയുന്നത്. 

സമാനമായ സേവനം നൽകുന്ന മറ്റൊരാൾ പറയുന്നത്, ആളുകൾക്ക് അവരുടെ സേവനം ഉപയോ​ഗപ്പെടുത്തിയാൽ, നല്ല കസേരകളിൽ ഇരിക്കാനും വീട്ടുകാർക്ക് മുന്നിൽ ‘ബോസി’നെ പോലെ അഭിനയിച്ച് നല്ല നല്ല ചിത്രങ്ങളെടുക്കാനും ഒക്കെ സാധിക്കും എന്നാണ്. 50 യുവാൻ (US$7) ആണ് ഇതിന്റെ വാടക. 

എന്തുകൊണ്ടാണ് ഇങ്ങനെയൊരു കാര്യം ചെയ്യുന്നത് എന്ന ചോദ്യത്തിന് അയാളുടെ ഉത്തരം ഇങ്ങനെയാണ്; ‘പല വൻകിട കമ്പനികളും തൊഴിലാളികളെ പിരിച്ചുവിടുകയാണ്. എനിക്കാണെങ്കിൽ ഒരു സ്പെയർ ഓഫീസ് ഉണ്ട്. ഇത് തൊഴിലില്ലാത്തവർക്ക് വരാനും സമയം ചെലവഴിക്കാനും മറ്റും അവസരം നൽകുമെന്ന് കരുതി’. എന്നാൽ പരസ്യം നൽകിയിട്ടും ആരും ഇതുവരെ ഇവിടെ വന്നിട്ടില്ല എന്നും ഇയാൾ പറയുന്നുണ്ട്. 

‘എങ്ങനെയെങ്കിലും ഈ ചായ കുടിക്ക് സാറേ’, കാമുകി തരുമോ ഇത്രയും കെയര്‍? സൊമാറ്റോയുടെ മെസ്സേജ് പങ്കുവച്ച് യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin