ഒഡീഷ: ഒഡീഷയിലെ സുന്ദര്‍ഗഡില്‍ സിമന്റ് ഫാക്ടറിയുടെ കല്‍ക്കരി ഹോപ്പര്‍ തകര്‍ന്ന് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സുന്ദര്‍ഗഡിലെ രാജ്ഗംഗ്പൂരിലെ ഡാല്‍മിയ സിമന്റ് ഫാക്ടറിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഹോപ്പര്‍ തകര്‍ന്നുവീണ് ടണ്‍ കണക്കിന് കല്‍ക്കരിയുടെ അടിയില്‍ തൊഴിലാളികള്‍ കുടുങ്ങിയെന്നാണ് സംശയിക്കുന്നത്
പോലീസും അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ മണ്ണുമാന്തി യന്ത്രങ്ങളും മറ്റ് യന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്.
സംഭവത്തെത്തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ ഫാക്ടറിയുടെ പ്രധാന ഗേറ്റില്‍ തടിച്ചുകൂടി. അപകടത്തിന് ഫാക്ടറി മാനേജ്മെന്റിനെ തൊഴിലാളികള്‍ കുറ്റപ്പെടുത്തി
കല്‍ക്കരി ഹോപ്പറിന്റെ ഘടനാപരമായ സുരക്ഷ പരിശോധിക്കണമെന്ന തങ്ങളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ അധികാരികള്‍ അവഗണിച്ചതായും അതാണ് അപകടത്തിലേക്ക് നയിച്ചതെന്നും അവര്‍ അവകാശപ്പെട്ടു.