ബ്രിസ്‌ബെയ്ന്‍: ഒസ്‌ട്രേലിയയിലെ ബിഗ് ബാഷ് ടി20 ലീഗിനിടെ സ്‌റ്റേഡിയത്തില്‍ തീ പിടിത്തം.
ഗാബ സ്റ്റേഡിയത്തില്‍ അരങ്ങേറിയ ബ്രിസ്‌ബെയ്ന്‍ ഹീറ്റ്- ഹൊബാര്‍ട്ട് ഹരിക്കേയ്ന്‍സ് പോരാട്ടത്തിനിടെയാണ് അപ്രതീക്ഷിതമായി തീ പിടിത്തമുണ്ടായത്.
ഇതോടെ കളി നിര്‍ത്തി വച്ചു. ആര്‍ക്കും പരിക്കില്ല. വലിയ ദുരന്തമാണ് ഒഴിവായത്.
സ്റ്റേഡിയത്തിലെ എന്റര്‍ടൈന്‍മെന്റ് ഏരിയയിലെ ഡിജെയ്ക്കായി സെറ്റ് ചെയ്ത ഭാഗത്താണ് തീ പടര്‍ന്നത്. രണ്ടാമത് ബാറ്റ് ചെയ്തതു ഹരിക്കെയ്ന്‍സാണ്. അവരുടെ ബാറ്റിങിന്റെ നാലാം ഓവറിലാണ് സംഭവം
തീ കണ്ടതോടെ സ്‌റ്റേഡിയത്തില്‍ കളി നേരില്‍ കാണാനെത്തിയ ആരാധകരെ പരമാവധി മാറ്റി. തീ കണ്ട ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ തീ അണച്ചു.