വായ്പാ തിരിച്ചടവ് വൈകി, മാതാപിതാക്കളെ സ്വകാര്യ പണമിടപാട് സ്ഥാപനം ജീവനക്കാരന്‍ മര്‍ദിച്ചെന്ന് ഡോക്ടർ, പരാതി
കൊച്ചി : വായ്പാ തിരിച്ചടവ് വൈകിയതിനെത്തുടര്‍ന്ന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍ ഡോക്ടറുടെ വീട്ടില്‍കയറി വയോധികരായ അച്ഛനേയും അമ്മയേയും മര്‍ദിച്ചതായി പരാതി. പരിക്കേറ്റ കൊണ്ടോട്ടി സ്വദേശി കുട്ടന്‍, ഭാര്യ പത്മിനി എന്നിവരെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പണം ഉടൻ അടച്ചില്ലെങ്കില്‍ കൂടുതല്‍ ആളുകളെ കൂട്ടി വീണ്ടുമെത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു.
നാല് വര്‍ഷം മുമ്പ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഡോക്ടറായ സാജിത് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും 10 ലക്ഷം രൂപ ലോണെടുത്തതാണ്. ഡിസംബർ വരെ കൃത്യമായി ഇ എം ഐ അടച്ചിരുന്നു. കഴിഞ്ഞ മാസത്തെ തിരിച്ചടവ് വൈകിയതോടെ ഇ എം ഐയുടെ ഘടന മാറ്റാമെന്ന് പറഞ്ഞ് സ്ഥാപനത്തിലെ ജീവനക്കാരന്‍ സമീപിച്ചെന്നാണ് സാജിത് പറയുന്നത്. കൂടുതല്‍ പണമടക്കേണ്ടി വരുമെന്നതിനാല്‍ ഇത് സ്വീകര്യമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയ ജീവനക്കാരന്‍ പ്രായമായ അച്ഛനേയും അമ്മയേയും മര്‍ദിച്ചെന്നാണ് പരാതി. വീടിന്‍റെ ജനല്‍ചില്ലുകളും അടിച്ചു തകര്‍ത്തു. സംഭവം നടക്കുമ്പോള്‍ സാജിദ് സ്ഥലത്തുണ്ടായിരുന്നില്ല.
ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന: അന്വേഷിക്കാൻ ഡിഐജി കാക്കനാട് ജില്ലാ ജയിലിൽ
ജീവനക്കാരന്‍ വീട്ടില്‍ കയറി അക്രമം നടത്തിയെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് സ്വകാര്യപണമിടപാട് സ്ഥാപനം അറിയിച്ചു. തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ സാജിതിനെ ഫോണില്‍ കിട്ടാതായതിനാലാണ് ജീവനക്കാരന്‍ വീട്ടിലെത്തിയതെന്നും സ്ഥാപന അധികൃതര്‍ പറഞ്ഞു.