അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ‘വിഡാമുയര്‍ച്ചി’ ചിത്രത്തിന്റെ വന്‍ അപ്‌ഡേറ്റ് പുറത്ത്. വിഡാമുയര്‍ച്ചിയുടെ സെന്‍സറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രം ജനുവരിയില്‍ തന്നെ തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വിഡമുയര്‍ച്ചിയുടെ വന്‍ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.
ട്രെയിലര്‍ ഇന്ന് വൈകുന്നേരം പുറത്തുവിടുമെന്നതാണ് ചിത്രത്തിന്റെ അപ്‌ഡേറ്റ്. അജിത്തിന്റെ വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയിരുന്നു. അസെര്‍ബെയ്ജാനിലെ വിഡാമുയര്‍ച്ചി സിനിമയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായിരുന്നു.
അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. സംവിധാനം എച്ച് വിനോദായിരുന്നു നിര്‍വഹിച്ചത്.
ഹിറ്റ്‌മേക്കര്‍ അറ്റ്‌ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്നും റിപ്പോര്‍ട്ട് വരുന്നുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.