രാ​ജ്കോ​ട്ട്: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് കൂറ്റൻ ജ​യം. 304 റ​ണ്‍​സി​നാ​ണ് ഇ​ന്ത്യ അ​യ​ർ​ല​ൻ​ഡി​നെ കീ​ഴ​ട​ക്കി​യ​ത്. 
സ്കോ​ർ: ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ൽ അ​ഞ്ചി​ന് 435. അ​യ​ർ​ല​ൻ​ഡ് 31.4 ഓ​വ​റി​ൽ 131ന് ​ഓ​ൾ​ഔ​ട്ട്.

പ​ടു​കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന അ​യ​ർ​ല​ൻ​ഡി​നാ​യി സാ​റാ ഫോ​ർ​ബ്സ് മാ​ത്ര​മാ​ണ് പ്ര​തി​രോ​ധം തീ​ർ​ത്ത​ത്. 44 പ​ന്തു​ക​ൾ നേ​രി​ട്ട സാ​റാ 41 റ​ണ്‍​സെ​ടു​ത്തു.

ഓ​ർ​ല പ്രെ​ൻ​ഡ​ർ​ഗാ​സ്റ്റ് 36 റ​ണ്‍​സും നേ​ടി. ലോ​റ ഡെ​ലാ​നി പ​ത്ത് റ​ണ്‍​സും ലി​യ പോ​ൾ 15 റ​ണ്‍​സും നേ​ടി. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.
ഇ​ന്ത്യ​യ്ക്കാ​യി ദീ​പ്തി ശ​ർ​മ മൂ​ന്ന് വി​ക്ക​റ്റും ത​നു​ജ ക​ൻ​വാ​ർ ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​യ്ക്കാ​യി ക്യാ​പ്റ്റ​ൻ സ്മൃ​തി മ​ന്ഥാ​ന​യും ക​ന്നി സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ പ്ര​തി​ക റാ​വ​ലു​മാ​ണ് വ​ന്പ​ൻ സ്കോ​ർ സ​മ്മാ​നി​ച്ച​ത്. 

129 പ​ന്തി​ൽ 20 ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്സ​റു​മ​ട​ക്കം 154 റ​ണ്‍​സെ​ടു​ത്ത പ്ര​തി​ക​യാ​ണ് ടോ​പ് സ്കോ​റ​ർ.

അ​തേ​സ​മ​യം, 80 പ​ന്തി​ൽ 12 ബൗ​ണ്ട​റി​ക​ളും ഏ​ഴു പ​ടു​കൂ​റ്റ​ൻ സി​ക്സ​റു​മു​ൾ​പ്പെ​ടെ 135 റ​ണ്‍​സെ​ടു​ത്ത സ്മൃ​തി മ​ന്ഥാ​ന ഒ​രു​പി​ടി നേ​ട്ട​ങ്ങ​ളും സ്വ​ന്തം പേ​രി​ലാ​ക്കി.
പ​ത്താം സെ​ഞ്ചു​റി​യു​മാ​യി വ​നി​താ ഏ​ക​ദി​ന ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി​യ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​താ​ണ് ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ.
 
 
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed