ഈ സുഗന്ധവ്യഞ്ജനം ഡയറ്റിൽ ഉൾപ്പെടുത്തൂ, പിസിഒഎസിനെ നിയന്ത്രിക്കും

നിരവധി സ്ത്രീകളെ ബാധിക്കുന്ന പ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ്.   
പിസിഒഎസ് ആർത്തവത്തെയും പ്രത്യുൽപാദനത്തെയും തടസ്സപ്പെടുത്തുന്നതിന് പുറമേ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. 

പിസിഒഎസ് ലക്ഷണങ്ങളെ പരി​ഹരിക്കുന്നതിന് കറുവപ്പട്ട സഹായകമാണ്. കറുവപ്പട്ട ദെെനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പിസിഒഎസ് ഉള്ള സ്ത്രീകളിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. കറുവാപ്പട്ട പതിവായി കഴിക്കുന്നത് ശരീരഭാരം ഗണ്യമായി കുറയ്ക്കുന്നു.

ഇൻസുലിൻ പ്രതിരോധവും പിസിഒഎസും അടുത്ത ബന്ധമുള്ളതാണ്. ഇൻസുലിൻ പ്രതിരോധം മൂലമുണ്ടാകുന്ന ഉയർന്ന ഇൻസുലിൻ അളവ് അണ്ഡാശയത്തെ ആൻഡ്രോജൻ അല്ലെങ്കിൽ പുരുഷ ഹോർമോണുകൾ അമിതമായി ഉൽപ്പാദിപ്പിക്കാൻ ഇടയാക്കും. ക്രമരഹിതമായ ആർത്തവം, മുഖക്കുരു, മുടികൊഴിച്ചിൽ തുടങ്ങിയവ പിസിഒസിന്റെ ലക്ഷണങ്ങളാണ്.

പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് എച്ച്‌ഡിഎൽ (നല്ല കൊളസ്ട്രോൾ) കുറവും, എൽഡിഎൽ (മോശം കൊളസ്ട്രോൾ) അളവ് കൂടുതലായതിനാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. മൊത്തം കൊളസ്ട്രോൾ കുറയ്ക്കാൻ കറുവപ്പട്ട സഹായിക്കുന്നു.

കറുവപ്പട്ടയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പോളിഫെനോൾ പോലുള്ള ശക്തമായ ആൻ്റിഓക്‌സിഡൻ്റുകൾ  ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു.

കറുവപ്പട്ട വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും പഞ്ചസാര അമിതമായി കഴിക്കുന്നത് തടയാനും ഭക്ഷണത്തിന് ശേഷം ഇൻസുലിൻ വർദ്ധിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതിന് പുറമേ മൊത്തത്തിലുള്ള ഉപാപചയ ആരോഗ്യത്തെ സഹായിക്കും.

അതിനാൽ പിസിഒഎസ് പ്രശ്നമുള്ളവർ നിങ്ങളുടെ ദെെനംദിന ഭക്ഷണത്തിൽ കറുവപ്പട്ട ഉൾപ്പെടുത്തുക. 
ഭക്ഷണത്തിൽ കറുവപ്പട്ട ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. 

ചർമ്മം സുന്ദരമാക്കാൻ മത്തങ്ങ വിത്ത് ; ഉപയോ​ഗിക്കേണ്ട വിധം
 

By admin