ഡല്‍ഹി: നിങ്ങള്‍ക്ക് എത്ര നേരം ഭാര്യയുടെ മുഖം കണ്ടു കൊണ്ട് വീട്ടിലിരിക്കാന്‍ കഴിയും. അതുകൊണ്ട് അവധി ദിനമായ ഞായറാഴ്ചകളിലും ജോലി ചെയ്യണമെന്ന എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ്എന്‍ സുബ്രഹ്‌മണ്യന്റെ വിവാദ പരാമര്‍ശത്തിന് പിന്നാലെ ജോലി സമയം സംബന്ധിച്ച് രാജ്യത്ത് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.
അതിനിടെ എല്ലാ ദിവസവും 14 മണിക്കൂര്‍ ഓഫീസില്‍ ജോലി ചെയ്തിരുന്ന തനിക്ക് ജീവിതത്തില്‍ സംഭവിച്ച നഷ്ടം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി.
താന്‍ ആഴ്ചയില്‍ 70 മുതല്‍ 84 മണിക്കൂര്‍ വരെ ഓഫീസില്‍ ചെലവഴിച്ചിരുന്നുവെന്ന് യുവതി പറയുന്നു. ഈ തിരക്കിനെ തുടര്‍ന്ന് തന്റെ സ്വകാര്യ ജീവിതത്തില്‍ തനിക്ക് നഷ്ടമായത് എന്താണെന്ന് യുവതി പറഞ്ഞു
താനൊരു ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നുവെന്നും 5 വയസ്സുള്ള തന്റെ കുട്ടി താനില്ലാത്ത ഒരു കുടുംബ ചിത്രം വരച്ചപ്പോഴാണ് തനിക്ക് ബോധം വന്നതെന്നും യുവതി പറഞ്ഞു.നീതു മോഹന്‍ എന്ന യുവതിയാണ് ഇക്കാര്യം പറയുന്നത്.
10 വര്‍ഷം മുമ്പ് ഞാനും ഇങ്ങനെയായിരുന്നു. ഒരു ബാഡ്ജ് ഓഫ് ഓണര്‍ പോലെ ദിവസം 14 മണിക്കൂര്‍ ജോലി ചെയ്തു. പുലര്‍ച്ചെ 3 മണിക്ക് ഉണര്‍ന്ന് ഇമെയിലുകള്‍ക്ക് മറുപടി നല്‍കി. മകളുടെ ബാല്യം അസ്വദിക്കുന്നത് നഷ്ടമായി. ഒടുവില്‍ എന്നെ തടഞ്ഞത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?
എന്റെ 5 വയസ്സുള്ള കുട്ടി വരച്ച ഒരു ചിത്രം. ഞാന്‍ മാത്രം ഇല്ലാതിരുന്ന ഒരു ഫാമിലി ഫോട്ടോ. ഇത് എന്താണെന്ന് ടീച്ചര്‍ ചോദിച്ചപ്പോള്‍ ‘അമ്മ എപ്പോഴും ഓഫീസിലായിരിക്കുമെന്നായിരുന്നു മകളുടെ മറുപടി. ഈ ചിത്രമാണ് എന്റെ കണ്ണു തുറപ്പിച്ചത്. യുവതി പറയുന്നു.
താനൊരു ചാർട്ടേഡ് അക്കൗണ്ടൻ്റായിരുന്നുവെന്ന് യുവതിപറഞ്ഞു. വാർഷിക ബജറ്റ്, റിപ്പോർട്ടിംഗ്, മറ്റ് ജോലികൾ എന്നിവയിൽ തൻ്റെ പങ്ക് ഉണ്ടായിരുന്നു. വളരെയധികം ജോലി ഉണ്ടായിരുന്നു.
ചിലപ്പോൾ 36 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നു. യുവതിയുടെ ഈ വീഡിയോയ്ക്ക് നിരവധി ലൈക്കുകളും കാഴ്ചകളും ലഭിച്ചിട്ടുണ്ട്.