പ്രമേഹ രോഗികള്‍ പിസ്ത കഴിക്കുന്നത് നല്ലതാണോ?

പ്രമേഹ രോഗികള്‍ പിസ്ത കഴിക്കുന്നത് നല്ലതാണോ?

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു നട്സാണ് പിസ്ത. ഫൈബറും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുമടങ്ങിയ ഇവ പോഷകങ്ങളുടെ കലവറയാണ്. കാത്സ്യം, അയേൺ, സിങ്ക്, വിറ്റാമിൻ എ, ബി 6, കെ, സി, ഇ എന്നിവ പിസ്തയില്‍ അടങ്ങിയിട്ടുണ്ട്.

പ്രമേഹ രോഗികള്‍ പിസ്ത കഴിക്കുന്നത് നല്ലതാണോ?

പിസ്തയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ആണ് ഉള്ളത്. കൂടാതെ നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്.  

ബ്ലഡ് ഷുഗര്‍ കുറയ്ക്കും

അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പിസ്ത നല്ലതാണ്. പ്രമേഹരോഗികള്‍ക്ക് പിസ്ത ധൈര്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

ദഹനം

പിസ്തയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ഹൃദയാരോഗ്യം

ആരോഗ്യകരമായ കൊഴുപ്പടങ്ങിയ പിസ്ത കൊളസ്ട്രോളും ബിപിയും കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

വണ്ണം കുറയ്ക്കാന്‍

ഫൈബര്‍ ധാരാളം അടങ്ങിയ പിസ്ത കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

പ്രതിരോധശേഷി

ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പിസ്ത സഹായിക്കും. 
 

ഊര്‍ജ്ജം

പ്രോട്ടീന്റെ കലവറയാണ് പിസ്ത. അതിനാല്‍ ഇവ ശരീത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കും. 

ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ഇയും അടങ്ങിയ പിസ്ത ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 
 

By admin

You missed