തെലങ്കാന: ബി.ആര്‍.എസ് നേതാവ് കെ.ടി. രാമറാവുവും മുന്‍ മന്ത്രി ഹരീഷ് റാവുവും വീട്ടു തടങ്കലില്‍. ഇരുവരുടെയും വസതിക്ക് പുറത്ത് പോലീസിനെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്. 
ഭാരത രാഷ്ട്ര സമിതി വര്‍ക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവുവിന്റൈ ഗച്ചിബൗളിയിലെ വസതിക്ക് പുറത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

മറ്റൊരു ബി.ആര്‍.എസ് നേതാവും മുന്‍ മന്ത്രിയുമായ ഹരീഷ് റാവുവിന്റൈ കൊക്കപ്പെട്ടിലെ വസതിക്ക് പുറത്തും പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

പാര്‍ട്ടി എംഎല്‍എ കൗശിക് റെഡ്ഡിയെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് രണ്ട് മുതിര്‍ന്ന ബി.ആര്‍.എസ് നേതാക്കള്‍ക്കെതിരെയുള്ള പോലീസ് നടപടി.
ഹുസുറാബാദില്‍ നിന്നുള്ള എംഎല്‍എയായ റെഡ്ഡിയെ അറസ്റ്റിനുശേഷം കനത്ത സുരക്ഷയില്‍ കരിംനഗര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ജഗ്തിയാല്‍ എംഎല്‍എ സഞ്ജയ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരിംനഗര്‍ പോലീസ് ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മൂന്ന് കേസുകള്‍ അദ്ദേഹത്തിനെതിരെ ചുമത്തി.
ഞായറാഴ്ച കരിംനഗറില്‍ നടന്ന ജില്ലാ അവലോകന സമിതി യോഗത്തിനിടെ കൗശിക് റെഡ്ഡിയും സഞ്ജയ് കുമാറും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

യോഗം തടസ്സപ്പെടുത്തിയതിനും കുമാറിനോട് മോശമായ ഭാഷ ഉപയോഗിച്ചതിനും റെഡ്ഡിക്കെതിരെ കേസെടുത്തു. റെഡ്ഡിയുടെ അറസ്റ്റിനെത്തുടര്‍ന്ന് കെടിആര്‍ ഒരു പ്രസ്താവനയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പതിവായി വ്യാജ കേസുകള്‍ ഫയല്‍ ചെയ്യുകയും തന്റെ പാര്‍ട്ടി നേതാക്കളെ ഇടയ്ക്കിടെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുവെന്ന് ബിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റ് ആരോപിച്ചു.
ഫോര്‍മുല ഇ റേസ് ഫണ്ടിംഗിലെ ക്രമക്കേടുകളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കെടിആറിനെയും ഹരീഷ് റാവുവിനെയും മുമ്പ് അഴിമതി വിരുദ്ധ ബ്യൂറോ വീട്ടുതടങ്കലിലാക്കിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *