തിരുവനന്തപുരം: വര്‍ക്കല ആലിയിറക്കത്ത് അഭ്യാസപ്രകടനത്തിനിടെ കാറപകടം. വര്‍ക്കല സ്വദേശികളായ നാല് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. 50 അടിയോളം താഴ്ചയിലേക്ക് വീഴുന്ന രീതിയില്‍ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു.
കുന്നിന്റെ ചരിവില്‍ ഇടിച്ചു നിന്നതിനാല്‍ വലിയൊരു അപകടം ഒഴിവായി. യുവാക്കള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.