ഡല്‍ഹി: വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി നിരവധി സൗജന്യങ്ങള്‍ അവതരിപ്പിക്കുന്ന നയം ആം ആദ്മി പാര്‍ട്ടി തുടരുമെന്ന് സൂചന. പുതിയതായി 7-8 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.
സൗജന്യ വൈദ്യുതി, വെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, തീര്‍ത്ഥയാത്ര, സ്ത്രീകള്‍ക്കുള്ള ബസ് യാത്ര എന്നിവയ്ക്ക് പുറമേ, അടിസ്ഥാന സൗകര്യ വികസനത്തിനും ആം ആദ്മി പ്രകടനപത്രിക ഊന്നല്‍ നല്‍കും
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ആരംഭിച്ച ‘മോദി കി ഗ്യാരണ്ടി’ എന്ന മുദ്രാവാക്യത്തിന്റെ മാതൃകയില്‍ ‘കെജ്രിവാളിന്റെ ഗ്യാരണ്ടി’ എന്നായിരിക്കും പ്രകടനപത്രികയുടെ പേര്.
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഹാട്രിക് ലക്ഷ്യമിടുന്ന ആം ആദ്മി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം, മഹിളാ സമ്മാന്‍ യോജനയും സഞ്ജീവനി യോജനയുമാണ് അവരുടെ പ്രധാന പദ്ധതികള്‍
ഫെബ്രുവരി 5 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഡല്‍ഹിയിലെ സ്ത്രീ വോട്ടര്‍മാര്‍ക്ക് (ആദായനികുതിദായകര്‍ അല്ലാത്തവര്‍) പ്രതിമാസ പെന്‍ഷന്‍ 1,000 രൂപയില്‍ നിന്ന് 2,100 രൂപയായി ഉയര്‍ത്തുമെന്ന് എഎപി വാഗ്ദാനം ചെയ്തിട്ടുണ്ട്.