കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഏഴ് ശീലങ്ങള്‍

കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഏഴ് ശീലങ്ങള്‍

നിരവധി വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവം ആണ് കരള്‍. അതിനാല്‍ തന്നെ കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ കരളിന്‍റെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാനാകും.

കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഏഴ് ശീലങ്ങള്‍

കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ചില ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മദ്യപാനം

അമിത മദ്യപാനം കരളിന്‍റെ ആരോഗ്യം നശിപ്പിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഇവ ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകും. അതിനാല്‍ മദ്യപാനം പരമാവധി കുറയ്ക്കുക. 

നിര്‍ജ്ജലീകരണം

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് അഥവാ  നിര്‍ജ്ജലീകരണവും കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ വെള്ളം ധാരാളം കുടിക്കുക. 

പഞ്ചസാര, സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങള്‍, എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയും കരളിനെ നശിപ്പിക്കാനും. 

അമിത വണ്ണം

അമിത വണ്ണവും കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. ഫാറ്റി ലിവര്‍ രോഗ സാധ്യത കൂടാനും ഇത് കാരണമാകും. അതിനാല്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. 

വ്യായാമക്കുറവ്

വ്യായാമക്കുറവും കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ നിത്യവും ചിട്ടയായി വ്യായാമം ചെയ്യുക. യോഗ ചെയ്യുന്നതും നല്ലതാണ്. 
 

ഉറക്കക്കുറവ്

ഉറക്കക്കുറവും കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. 

പുകവലി

പുകവലിയും പലപ്പോഴും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും. അതിനാല്‍ പുകവലിയും തീര്‍ത്തും ഉപേക്ഷിക്കുക. 

By admin