ഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറ ഫയര്‍ ആന്‍ഡ് ഫോര്‍ഗേറ്റ് ആന്റി ടാങ്ക് ഗൈഡഡ് മിസൈലായ നാഗ് മാര്‍ക്ക് 2 ന്റെ പരീക്ഷണം തിങ്കളാഴ്ച ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വിജയകരമായി നടത്തി.
പൊഖ്‌റാന്‍ ഫയറിങ് റേഞ്ചിലായിരുന്നു പരീക്ഷണം നടന്നത്. ഡിആര്‍ഡിഒയാണ് മിസൈല്‍ വികസിപ്പിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ മിസൈലാണിത്. മൂന്ന് ഫീല്‍ഡ് ട്രയലുകളാണ് ഇതിനോടകം വിജയകരമായി പൂര്‍ത്തികരിച്ചത്
പരമാവധി കുറഞ്ഞ പരിധിയിലുള്ള എല്ലാ നിയുക്ത ലക്ഷ്യങ്ങളും കൈവരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മൂന്ന് ട്രയലുകളിലും മിസൈല്‍ ലക്ഷ്യം ഭേദിച്ചതായി ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു. ഇതോടെ മിസൈല്‍ സംവിധാനം ഉടന്‍ സൈന്യത്തിന്റെ ഭാഗമാകും.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറ ആന്റി ടാങ്ക് ഫയര്‍-ആന്‍ഡ്-ഫോര്‍ഗെറ്റ് ഗൈഡഡ് മിസൈലായ നാഗ് എംകെ 2 ന്റെ ഫീല്‍ഡ് മൂല്യനിര്‍ണ്ണയ പരീക്ഷണങ്ങള്‍ അടുത്തിടെ പൊഖ്റാന്‍ ഫീല്‍ഡ് റേഞ്ചില്‍ ഇന്ത്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിജയകരമായി നടത്തിയതായി മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു
ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത നാഗ് മാര്‍ക്ക് 2 മിസൈല്‍, ആധുനിക കവചിത ഭീഷണികളെ നിര്‍വീര്യമാക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.സങ്കീര്‍ണ്ണമായ യുദ്ധ സാഹചര്യങ്ങളില്‍ പോലും കൃത്യമായ ആക്രമണങ്ങള്‍ ഉറപ്പാക്കും.