കൽപറ്റ: പുൽപള്ളിയിൽ വീണ്ടു കടുവ ആക്രമണം. ഊട്ടിക്കവല പായിക്കണ്ടത്തിൽ ബിജുവിന്‍റെ ആടിനെ കടുവ കൊന്നു. വീട്ടുകാർ ബഹളം വച്ചപ്പോൾ കടുവ ഓടി. വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം കേശവന്‍ എന്നയാളുടെ ആടിനെ കടുവ കൊന്നിരുന്നു. കുങ്കി ആനകളെ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് വീണ്ടും കടുവയെത്തിയത്. കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് വനം വകുപ്പ് 3 കൂടുകൾ സ്ഥാപിച്ചിരുന്നു. കടുവയെ ജനങ്ങൾ കണ്ടിട്ടുണ്ട്. പ്രദേശത്ത് സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ കാപ്പി സെറ്റ്, തൂപ്ര, അമരക്കുനി പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകി.
50 അംഗം വനപാലക സംഘം 3 ടീമായാണു തിരച്ചിൽ നടത്തുന്നത്. സ്ഥലത്തെ 20 ക്യാമറകളിൽ ഒന്നിലും കടുവയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. തെര്‍മല്‍ ഡ്രോണ്‍ നിരീക്ഷണത്തില്‍ കടുവയെ കണ്ടെത്തിയതായാണു വിവരം. 2 കിലോമീറ്ററിനുള്ളിൽ കടുവയുണ്ടെന്നാണു വനംകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ അറിയിച്ചത്. ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലാണു കടുവയെ മയക്കുവെടിവയ്ക്കാൻ ശ്രമം നടത്തുന്നത്.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *