തൊടുപുഴ. കഴിഞ്ഞ 15 വർഷമായി തൊടുപുഴയിൽ യാതൊരുവിധ വികസനപുരോഗതിയുമില്ലന്ന് കേരളാ കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
പി ജെ ജോസഫ് മന്ത്രിയായിരുന്നപ്പോൾ പ്രഖ്യാപിച്ച പദ്ധതികൾ പോലും നിഷ്ക്രിയ മനോഭാവം നിമിത്തം എങ്ങുമെത്താതെ പാതിവഴിയിൽ മുടങ്ങി നിൽക്കുന്നു.
ഇൻഡോർ സ്റ്റേഡിയം, സിവിൽസ്റ്റേഷൻ അനക്സ്,കാഞ്ഞിര മറ്റം പാലത്തിന്റെഅപ്രോച്ച് റോഡ് നിർമാണം, മലങ്കര ടൂറിസം പദ്ധതി , കാഞ്ഞിരമറ്റം മാരിയിൽകലുങ്ക് ചുങ്കം ബൈപ്പാസ് റോഡ്, പ്രഖ്യാപനത്തിൽ ഒതുങ്ങുന്ന എം എൽ എ ഫണ്ട് പദ്ധതികൾ,
ആസ്തിവികസനപദ്ധതികൾ, കാരിക്കോട്- കാഞ്ഞാർ റോഡ് പുനരുദ്ധാരണവേലകൾ, തൊമ്മൻകുത്ത് തോക്കുമ്പൻ സാട് റോഡ് നിർമ്മാണപദ്ധതി, പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾ മുതലായവ പാതിവഴിയിൽ മുടങ്ങി കിടക്കുകയാണ്.
എംഎൽഎയുടെ മെല്ലെ പോക്ക് നയത്തിന്റെ ദുരിതം അനുഭവിക്കുന്നത് മണ്ഡലത്തിലെ വോട്ടർമാരാണ് .
വാർദ്ധക്യസഹജമായ അനാരോഗ്യത്തിന്റെയും പ്രതിപക്ഷ എംഎൽഎ ആണെന്ന പേരിൽ സഹതാപം പറഞ്ഞുകൊണ്ടും പഴയ വികസന പ്രവർത്തനങ്ങളുടെ പേരിൽ മേനി നടിക്കുന്ന തൊടുപുഴ എംഎൽഎയുടെ മണ്ഡലത്തെ അവഗണിക്കുന്ന നിലപാട് അംഗീകരിക്കുവാൻ കഴിയുന്നതല്ല.
തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നു കേൾക്കുന്ന വികസന പദ്ധതികളുടെ പേരുകൾ പിന്നെ കേൾക്കുന്നത് അഞ്ചുവർഷത്തിനു ശേഷം അടുത്ത തെരഞ്ഞെടുപ്പ് കാലത്താണ്.
തൊടുപുഴയിലെ ജനങ്ങളെ സ്ഥിരമായി കബളിപ്പിക്കുന്ന ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ജോസഫിനെ പോലെ ഒരാൾക്ക് യോജിച്ചതല്ല. മക്കൾ രാഷ്ട്രീയത്തെ കഴിഞ്ഞ നാളുകൾ വരെ എതിർക്കുകയും മകനെ പ്രമോട്ട് ചെയ്യുവാൻ ഏതറ്റം വരെ പോവുകയും ചെയ്യുന്ന അവസരവാദ രാഷ്ട്രീയം ജനം മനസ്സിലാക്കി കഴിഞ്ഞുവെന്നും കേരള കോൺഗ്രസ് എം നിയോജകമണ്ഡലംകമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. കെ ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, ജയകൃഷ്ണൻ പുതിയിടത്ത്, മാത്യു വാരികാട്ട്, അംബിക ഗോപാലകൃഷ്ണൻ, ഷാനി ബെന്നി, റോയ്സൺ കുഴിഞ്ഞാലിൽ എന്നിവരും
ശ്രീജിത്ത് ഒളിയറക്കൽ, ജോസി വേളാശേരിൽ, മനോജ് മാമല, സണ്ണി കടുതലകുന്നേൽ, സി ജെ ജോസ്, ജോസ് മഠത്തിനാൽ, ജിജി വാളിയംപ്ലാക്കൽ, ലിപ്സൺ കൊന്നക്കൽ,ജോഷി കൊന്നക്കൽ, സി ജയകൃഷ്ണൻ, ജോസ് പാറപ്പുറം, അനു ആന്റണി, ജരാർഡ് തടത്തിൽ,ലാലി ജോസി, പി ജി സുരേന്ദ്രൻ, ജോസ് കളരിക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.