തീയറ്ററിലെ വെടി പൂരം ഇനി ഒടിടിയിൽ; ‘റൈഫിൾ ക്ലബ്ബ്’ സ്ട്രീമിം​ഗ് എപ്പോൾ ? എവിടെ ? ഇതുവരെ എത്ര നേടി ?

ഴിഞ്ഞ വർഷം ഡിസംബർ 19ന് റിലീസ് ചെയ്ത് ഏറെ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് റൈഫിൾ ക്ലബ്ബ്. തീപാറും ആക്ഷനുമായി തിയറ്ററുകളിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രം സംവിധാനം ചെയ്തത് ആഷിഖ് അബു ആയിരുന്നു. വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ, വിജയരാഘവൻ, അനുരാ​ഗ് കശ്യപ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം തിയറ്റർ റൺ അവസാനിപ്പിച്ച് ഒടിടിയിൽ എത്താൻ ഒരുങ്ങുന്നുവെന്ന വിവരം പുറത്തുവരികയാണ്. 

നെറ്റ്ഫ്ലിക്സിനാണ് റൈഫിൾ ക്ലബ്ബിന്റെ സ്ട്രീമിം​ഗ് അവകാശം വിറ്റുപോയത്. ചിത്രം ജനുവരി 16 മുതൽ സ്ട്രീമിം​ഗ് ആരംഭിക്കും. തിയറ്ററിൽ തീ പാറുന്ന പോരാട്ടം കണ്ട പ്രേക്ഷകർക്ക് വീണ്ടും കാണാനും കാണാത്തവർക്ക് സിനിമ കാണാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. റിലീസ് ചെയ്ത് ഇരുപത്തി അഞ്ച് ദിവസത്തോളം അടുക്കുന്ന വേളയിലാണ് റൈഫിൽ ക്ലബ്ബ് ഒടിടിയിൽ എത്തുന്നത്. 

By admin